വൃതാനുഷ്ഠാന മുറകള്‍
എന്‍.കെ.അബ്ദുല്‍ മജീദ് മൗലവി, അരൂര്‍

നോമ്പ് നഷ്ടമാകുന്ന ഏതാനും കാര്യങ്ങ ള്‍ കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചിട്ടുണ്ട.് ശേഷിക്കുന്നവയാണ് ഇതിലാദ്യം പ്രതിപാദിക്കുന്നത്. തൊണ്ടയില്‍ കൈയിട്ടൊ തലകീഴായി മറിഞ്ഞു കൊണ്ടൊ ഉണ്ടാക്കി ചര്‍ദ്ദിക്കല്‍ കൊണ്ട് നോമ്പ് മുറിഞ്ഞുപോകും. നിയന്ത്രണാധീതമായ സ്വാ ഭാവിക ചര്‍ദ്ദി മൂലം നോമ്പ് മുറിയുന്നതല്ല ചര്‍ദ്ദിയോ അതിനാല്‍ മലിനമായ ഉമിനീരോ ഉള്ളിലേക്ക് മടങ്ങാതിരിക്കണം. അല്ലെങ്കില്‍ അ വന്‍റെ ഇച്ഛാനുസൃതം മടങ്ങിയതാകാതിരിക്കണം. അല്ലാത്ത പക്ഷം ചര്‍ദ്ദിക്കപ്പെട്ടതോ അതിനാല്‍ മലിനമായതോ ഉള്ളിലേക്ക് മടങ്ങിയത് കൊണ്ട് നോമ്പ് മുറിയുന്നതാണ്. തലച്ചോറില്‍ നിന്നോ ഉള്ളില്‍ നിന്നോ പുറപ്പെട്ട കഫം പുറം തള്ളല്‍ കൊണ്ടും നോമ്പ് മുറിയുന്നതല്ല. തുപ്പികളയാന്‍ സാധിക്കുമായിരിക്കെ തൊണ്ടയുടെ മദ്ധ്യഭാഗത്തെത്തിയ കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയുന്നതാണ്. യാദൃശ്ചികമായി ഈച്ച പോലുള്ള പ്രാണികള്‍ ഉള്ളിലേക്ക് കടന്നുപോയാല്‍ നോമ്പ് മുറിയുന്നതല്ല. എ ന്നാല്‍ അത് പുറത്തെടുക്കല്‍ കൊണ്ട് നോമ്പ് നഷ്ടമാകും. അതുകൊണ്ട് ഉപദ്രവം ഉണ്ടാകുന്ന പക്ഷം പുറത്തെടുക്കാവുന്നതും ആ നോമ്പ് കളാ വീട്ടെണ്ടതുമാണ്.
സ്തൂലവസ്തുകള്‍ എത്ര നിസാരമായതായാലും ഉള്ളില്‍ പ്രവേശിക്കല്‍ കൊണ്ട് നോമ്പ് മുറിഞ്ഞ്പോകും. ചരല്‍കല്ലുപോലെ സാധരണ തിന്നപ്പെടാത്ത വസ്തുവായാലും ശരി. പുറത്തേക്ക് വന്ന മുലക്കൂരു ഉ ള്ളിലേക്ക് മടങ്ങുകയോ വിരല്‍ കൊണ്ട് മടക്കുകയോ ചെയതാ ല്‍ അതോടൊപ്പം വിരലിന്‍റെ അറ്റം അകത്തേക്ക് കടന്നാല്‍ തന്നെ നോമ്പ് നഷ്ടപ്പെടുന്നതല്ല. മറവി, അറിവില്ലായ്മ, ബലപ്രയോഗം എന്നിവയാല്‍ എന്തെങ്കിലും വസ്തു ഉള്ളിലേക്ക് കടക്കല്‍ കൊണ്ടും നോമ്പ് നഷ്ടപ്പെടുന്നതല്ല. ഒരാള്‍ നോമ്പിന്‍റെ കാര്യം മറന്നുകൊണ്ട് തിന്നുകയും അതുകൊണ്ട് നോമ്പ് മുറിഞ്ഞെന്ന ധാരണ കൊണ്ട് വീണ്ടും തിന്നുകയും ചെയ്താ ല്‍ നോമ്പ് മുറിഞ്ഞു പോകും. വെള്ളത്തില്‍ വെച്ച് വായ തുറക്കുകയും ഉള്ളിലേക്ക് വെള്ളം കടക്കുകയോ അല്ലെങ്കില്‍ വാ യില്‍ സൂക്ഷിച്ച വെള്ളം നിയന്ത്രണം വിട്ട് ഉള്ളിലേക്ക് കടക്കു കയോ ചെയ്താല്‍ നോമ്പ് ന ഷ്ടമാകുന്നതാണ്. മനപൂര്‍വ്വം എ ന്തെങ്കിലും വായില്‍ വയ്ക്കുകയും മറന്നുകൊണ്ട് അത് വി ഴുങ്ങുകയും ചെയ്താല്‍ നോമ്പ് മുറിയുന്നതല്ല. മൂക്കി ന്‍റെ ദ്വാരത്തിലൂടെ കടന്ന വസ്തു മൂക്കി ന്‍റെ അങ്ങേയറ്റം വിട്ടുകടന്നാല്‍ മാത്രമേ നോമ്പ് നഷ്ടപ്പെടുകയുള്ളൂ.
ശുദ്ധമായ ഉമിനീര്‍ ഇറക്ക ല്‍ കൊണ്ട് നോമ്പ് മുറിയുന്നതല്ല. രക്തം പോലുള്ള നജ്സ് കലര്‍ന്ന തുപ്പ് നീര് ഇറക്കാവുന്നതല്ല. അത് തെളിഞ്ഞതോ അടയാളങ്ങള്‍ അവശേഷിക്കാത്തതോ ആയാലും നോമ്പ് മുറിയും. നിയന്ത്രിക്കാനാവാ ത്തവിധം മോണയിലെ രക്തസ്രാവം കൊണ്ട് പരീക്ഷിതനായവര്‍ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയും മാപ്പുമുണ്ട്. വെറ്റില, നൂല്‍ മുതലായവയു ടെ നിറം കവേവലര്‍ന്ന ഉമിനീരും വിഴുങ്ങുവാന്‍ പാടുള്ളതല്ല. നാവിലൂടെയല്ലാതെ വായിനു പുറത്തേക്ക് പ്രവഹിച്ച തുപ്പുനീര് നാവ് കൊണ്ട് വായിലേക്ക് മടക്കി വിഴുങ്ങിയാലും നോമ്പ് മുറിയും.
മിസ്വാക്ക്, നൂല്‍ മുതലായവ ഉമിനീരോ വെള്ളമോ കൊണ്ട് നനക്കുകയോ വിട്ടു പിരിയാവുന്നവി ധം നനവ് ശേഷിക്കേ അത് വാ യിലേക്ക് മടക്കി വിഴുങ്ങിയാലും നോമ്പ് നഷ്ടമാകും. വായ കൊപ്ലിച്ച വെള്ളത്തിന്‍റെ അടയാളം വായില്‍ അവശേഷിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പല്ലിനിടയില്‍ അവശേഷിച്ച ആഹാര അവശിഷ്ടവുമായി സ്വാഭാവികമായി ബന്ധപ്പെട്ട ഉമിനീര്‍ ഇറങ്ങാവുന്നതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. അത് വേര്‍തിരിച്ച് തുപ്പികളയാന്‍ കഴിയാതിരുന്നാലാണീപ്പറഞ്ഞത്. അപ്രകാരം ഭക്ഷണ അവശിഷ്ടം പല്ലിനിടയില്‍ ശേഷിക്കുമെന്നും പകലില്‍ ഉമിനീരുമായി കലര്‍ന്നേക്കുമെന്നും അറിയാമായിരിക്കെ രാത്രി പല്ല് കുത്തി വൃത്തിയാക്കാതിരുന്നാലും കുഴപ്പമില്ല. എങ്കിലും അത്താഴശേഷം പല്ല് വൃത്തിയാക്കലാണ് ഉത്തമം. അതേ സമയം അത് വേര്‍പ്പെടുത്തി തുപ്പികളയാന്‍ സാധിക്കുകയോ ഉദ്ദേശ്യപൂര്‍വ്വം വിഴുങ്ങുകയോ ചെയ്താല്‍ നോമ്പ് മുറിയും.
നിര്‍ബന്ധകുളി നിര്‍വ്വഹിക്കുന്ന നോമ്പുകാരന്‍ മുങ്ങാ തെ കുളിക്കുമ്പോള്‍ നിയന്ത്ര ണം വിട്ട് വെള്ളം മൂക്കിലേക്ക് കടന്ന് പോയാല്‍ നോമ്പ് മുറിയുന്നതല്ല. മുങ്ങികുളിച്ചപ്പോഴാണ് വായ, ചെവി, മൂക്ക് മുതലായവയിലൂടെ വെള്ളം ഉള്ളിലേക്ക് കടന്നതെങ്കില്‍ നോമ്പ് മുറിയുന്നതുമാണ്. വുളുവില്‍ വായ കൊപ്ലിക്കുമ്പോള്‍ നോ മ്പുകാരന്‍ അമിതം കാണിക്കല്‍ കൊണ്ട് വെള്ളം കടന്നാലും നോമ്പ് നഷ്ടമാകും. നജ്സ് കൊണ്ട് മലിനമായ വായ ശു ദ്ധിയാക്കലില്‍ കടുപ്പം കാണിക്കല്‍ കൊണ്ട് നോമ്പ് മുറിയുന്നതല്ല. നിര്‍ബന്ധമല്ലാത്ത കുളി മുങ്ങിയോ കോരിയോ ഷവറിലോ അടക്കം ഏത് രൂപത്തില്‍ നിര്‍വ്വഹിക്കുമ്പോഴും ഉള്ളിലേക്ക് വെള്ളം കടന്നാല്‍ നോമ്പ് ബാത്തിലാകും. വായ, മൂക്ക്, ചെവി, മലദ്വാരം, മൂത്രദ്വാരം, മുലക്കണ്ണിന്‍റെ ദ്വാരം പോലെ തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് നോമ്പ് മുറിയുന്നത്. അപ്പോള്‍ രോമകൂപം പോലുള്ളതിലൂടെ എണ്ണ, വെള്ളം, മരുന്ന് മുതലായവ ഇറങ്ങുന്നതുകൊണ്ട് കുഴപ്പമില്ല. അതുപോലെ ഇഞ്ചക്ഷന്‍, സുറുമ ഇടല്‍ എന്നിവ കൊണ്ടും നോ മ്പ് നഷ്ടപ്പെടുന്നില്ല. സുറുമയുടെ രുചി തൊണ്ടയില്‍ അനുഭവപ്പെട്ടാലും വിരോദമില്ല. തലച്ചോര്‍, വയര്‍, കുടലുകള്‍, മൂത്രസഞ്ചി എന്നിവ നോമ്പ് നഷ്ടപ്പെടുത്തുന്ന ഉല്‍ഭാഗങ്ങളാണ്. തലയിലെ മുറിവില്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ തലച്ചോറിന്‍റെ ആവരണത്തിലേക്ക് മരുന്ന് എത്തിയാലും വയറ്റിലൂ ടെ മരുന്നോ മറ്റു വസ്തുക്കളോ ഉള്ളില്‍ പ്രവേശിച്ചാലും നോമ്പു മുറിയുന്നതാണ്.
ഹനഫീ മദ്ഹബുപ്രകാരം തിന്നല്‍, കുടിക്കല്‍, സംയോഗം എന്നിവ മന:പൂര്‍വ്വം ചെയ്യല്‍ കൊണ്ട് നോമ്പു നഷ്ടമാകും. ഇ തെല്ലാം മറന്നുകൊണ്ടാണെങ്കില്‍ മുറിയുകയുമില്ല. നോട്ടം, സ്വപ്നം എന്നിവ കൊണ്ടുള്ള സ്ഖലനം, ചുംബനം, എണ്ണ തേയ്ക്കല്‍, സുറുമ എഴുതല്‍, ഹിജാമ: (കൊമ്പുവെച്ചുരക്തമെ ടുക്കല്‍) എന്നിവ കൊണ്ടും നോമ്പു മുറിയുന്നതല്ല. എന്നാ ല്‍ ചുംബനമോ സ്പര്‍ശനമോ മൂലം ശുക്ല സ്ഖലനമുണ്ടായാല്‍ ഖളാ വീട്ടല്‍ നിര്‍ബന്ധമാണ്. മന:പൂര്‍വ്വമുള്ള ഛര്‍ദ്ദി, വായ നിറഞ്ഞ നിലയില്‍ സംഭവിച്ചാല്‍ ഖദാ വീട്ടണം. പോഷണത്തിനോ ശുശ്രൂഷയ്ക്കോ പര്യാപ്തമായ വസ്തു മന: പൂര്‍വ്വം തിന്നുകയോ കുടിക്കുകയോ, മുന്‍പിന്‍ ദ്വാരങ്ങളില്‍ സംയോഗം നടത്തുകയോ ചെ യ്താല്‍ ഖളാ വീട്ടുന്നതോടൊ പ്പം പ്രായശ്ചിത്തവും നല്‍കണം. എന്നാല്‍ പ്രസ്തുത ഗു ഹ്യസ്ഥാനങ്ങളല്ലാത്തതിലാണ് സംയോഗം നടന്നെങ്കില്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. ഖദാ വീട്ടിയാല്‍ മതിയാകുന്നതാണ്. ഹിജാമ കൊണ്ട് നോമ്പ് മുറിയുമെന്ന് തെറ്റിദ്ധരിച്ചയാള്‍ മന:പൂര്‍വ്വം തിന്നുകയോ മറ്റോ ചെയ്താല്‍ ഖദാ വീട്ടുന്നതോടൊപ്പം പ്രായശ്ചത്തവും നല്‍കണം.
പ്രായശ്ചിത്തം ശാഫിഈ മദ്ഹബിലേതുപോലെ അടിമ മോചനം, രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ടിക്കല്‍, 60 സാധുക്കള്‍ക്ക് ഭക്ഷണം നല്‍ കല്‍ എന്നിവ കഴിവനുസരിച്ച് മുന്‍ഗണനാ ക്രമം പാലിച്ച് നി ര്‍വ്വഹിക്കേണ്ടതാണ്. പ്രായശ്ചി ത്തം നല്‍കേണ്ട കാര്യം പലയാവര്‍ത്തി സംഭവിക്കുകയും ആ ദ്യത്തേതിന്‍റെ പ്രായശ്ചിത്തം ന ല്‍കിയിട്ടുമില്ലെങ്കില്‍ വ്യത്യസ്ത റമദാനുകളില്‍ സംഭവിച്ചതാണെങ്കില്‍ പോലും ഒറ്റ പ്രാവ ശ്യം മാത്രം നല്‍കിയാല്‍ മതിയാകും. ശാഫിഈ മദ്ഹബനുസരിച്ച് സംഭോഗത്താല്‍ നോമ്പു നഷ്ടപ്പെടുത്തിയാല്‍ മാത്രമേ പ്രായശ്ചിത്തം നല്‍കേണ്ടതുള്ളൂ. ആവര്‍ത്തിച്ചാല്‍ പ്രത്യേ കം പ്രത്യേകം കഫാറത്തു നല്‍കുകയും വേണം. കുട്ടിയു ടെ കാരണത്താല്‍ നോമ്പുപേക്ഷിച്ച ഗര്‍ഭിണിയും മുലയൂട്ടുന്നവളും ഹനഫീ മദ്ഹബുപ്രകാരം ഖളാ വീട്ടിയാല്‍ മാത്രം മതിയാകും.
നോമ്പിന്‍റെ സുന്നത്തുകള്‍:
അത്താഴം കഴിക്കല്‍, സം ശയത്തിലാകാത്ത വിധം അത്താഴം പിന്തിക്കല്‍, അത്താ ഴ സമയത്ത് സുഗന്ധം പൂശല്‍, അസ്തമനം ഉറപ്പായാലുടന്‍ നോമ്പു തുറക്കല്‍, മുതലായവ നോമ്പിന്‍റെ സുന്നത്തുകളാണ്. അര്‍ദ്ധരാത്രി മുതല്‍ അത്താഴസമയമാകും ജമാഅത്ത്, തക് ബീറത്തുല്‍ ഇഹ്റാമിന്‍റെ ശ്രേ ഷ്ഠത എന്നിവ നഷ്ടപ്പെടുമെന്ന് ഭയക്കാത്തപ്പോഴാണ് നമസ്കാരത്തേക്കാള്‍ നോമ്പുതുറ മുന്തിക്കണമെന്ന് പറഞ്ഞത്. നീതിമാനായ ഒരാള്‍ സൂര്യന്‍ അസ്തമിച്ചുവെന്ന് അറിയിച്ചാലും ബാ ങ്കുവിളി കേള്‍ക്കല്‍ കൊണ്ടും നോമ്പു തുറക്കല്‍ അനുവദനീയമാണ്. സംശയമുള്ളവര്‍ ഗവേഷണം നടത്തി പകല്‍ അവസാനിച്ചുവെന്ന് ധാരണയുണ്ടാകും വരെ ആഹരിക്കാന്‍ പാടുള്ളതല്ല. അങ്ങിനെ ഭാവനയുണ്ടായാല്‍ ആഹരിക്കാമെങ്കിലും അ സ്തമനം ഉറപ്പാകും വരെ ക്ഷമിച്ചിരിക്കലാണ് സൂക്ഷ്മത.
നോമ്പുതുറക്കാനുള്ള ഉത്തമവിഭവം കാരയ്ക്കയാണ്. അ തിന്‍റെ പോഷക ഗുണങ്ങളു ഔ ഷധവീര്യവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മൂന്നെണ്ണമെങ്കിലും ഉപയോഗിക്കലാണുത്തമം. അതില്ലെങ്കില്‍ ശുദ്ധജലമാണ് നല്ലത്. പെട്ടെന്ന് നോ മ്പു തുറക്കല്‍ എന്ന സുന്നത്തു ലഭിക്കല്‍ വെള്ളം കൊണ്ടാകുകയും കാരയ്ക്കയെന്ന ഗുണം കിട്ടാന്‍ ചിന്തിക്കേണ്ടിയും വന്നാല്‍ വെള്ളം കൊണ്ട് നോ മ്പുതുറ വേഗതയാക്കലാണ് ന ല്ലത്. നോമ്പ് തുറന്നയുടനെ അല്ലാഹു ലക്ക സുംതു... എ ന്നു പറയലും വെള്ളം കൊണ്ട് നോമ്പ് തുറക്കുന്നവന്‍ ദഹബ ള്ളമഉ വബ്തല്ലത്തില്‍ ഉറൂഖു.... എന്നുകൂടി പറയലും സുന്നത്താണ്. ജനാബത്തു കുളി പോലുള്ളത് പ്രഭാതത്തിന് മു മ്പ് നടത്തലും ഹറാമാകുമോ എന്നു സംശയം തോന്നുന്ന ഭ ക്ഷണപദാര്‍ത്ഥങ്ങളുപയോഗിക്കലില്‍ സൂക്ഷ്മത പാലിക്കലും, കേള്‍ക്കപ്പെടുന്നതോ കാ ണപ്പെടുന്നതോ ആയ അനുവദനീയമായ ഇച്ഛകള്‍ക്ക് കടിഞ്ഞാണിടലും പകലില്‍ സുഗ ന്ധ വസ്തു പൂശലും മണത്ത ലും ഒഴിവാക്കലും സുറുമ ഉപയോഗിക്കാതിരിക്കലും നല്ലതാണ്. ഉച്ചതിരിഞ്ഞ ശേഷം മി സ്വാക്ക് ചെയ്യല്‍ നോമ്പുകാര ന് കറാഹത്താണ്. കളവ്, പരദൂഷണം, അസഭ്യം, അശ്ലീലം തുടങ്ങിയ നിഷിദ്ധ കാര്യങ്ങള്‍ റമദാനില്‍ ഗൗരവപൂര്‍വ്വം ഒഴിവാക്കേണ്ടതാണ്. അവ നോ മ്പിന്‍റെ ഫലവും ചൈതന്യവും നഷ്ടപ്പെടുത്തുകയും കുറ്റം ഗൗ രവമാക്കുകയും ചെയ്യും.
റമദാനില്‍ പൊതുവായും അവസാന പത്തില്‍ പ്രത്യേകി ച്ചും ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മം, ദിക്റ്, സ്വലാത്ത്, ഇഅ്തികാഫ് മുതലായ നന്‍മകള്‍ വര്‍ദ്ധിപ്പിക്കല്‍ പ്രത്യേകം സുന്നത്താണ്. നിയ്യത്തോടുകൂടി പള്ളിയില്‍ താമസിക്കലാ ണ് ഇഅ്തികാഫ് ജുമുഅത്തുപള്ളിയില്‍ അതു കൂടുതല്‍ ശ്രേഷ്ഠമാണ്. സ്ത്രീകള്‍ വീടുകളില്‍ നിസ്കാരത്തിനു തയ്യാറാക്കപ്പെട്ട സ്ഥലത്ത് ഇഅ്തികാഫ് ഇരിക്കല്‍ ശരിയാവില്ലെ ന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം.
ഹനഫീ മദ്ഹബനുസരിച്ച് പുരുഷന്മാര്‍ പള്ളിയിലും സ് ്ത്രീകള്‍ വീട്ടിലെ നിസ്കാര സ്ഥലത്തും നിയ്യത്തോടുകൂടി താമസിക്കലാണ് ഇഅ്തികാഫ്. നേര്‍ച്ചയാക്കപ്പെട്ടതുകൊ ണ്ട് നിര്‍ബന്ധമായ ഇഅ്ദികാഫിന് നോമ്പുണ്ടായിരിക്കല്‍ ഹ നഫീ മദ്ഹബ് ശര്‍ത്താണ്. റമളാനില്‍ ഇഅ്തികാഫ് ഇരിക്കാ ന്‍ നേര്‍ച്ചയാക്കിയാല്‍ ആ ഇ അ്തികാഫിന് റമളാന്‍ നോ മ്പ് മതിയാകുന്നതാണ്. അതേസമയം ഒരാള്‍ സുന്നത്ത് നോ മ്പ് പിടിച്ചുതുടങ്ങിയ ശേഷം ആ ദി വസം ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ശരിയാകുന്നതല്ല. നിര്‍ബന്ധമായ ഇഅ് തികാഫില്‍ നോമ്പ് നിര്‍ബന്ധമാകയാല്‍ രാത്രി ഇഅ്തികാഫ് ഇരിക്കല്‍ നേര്‍ച്ചയാക്കലും ശരിയാവുകയില്ല. കാരണം രാത്രി നോമ്പിന്‍റെ സമയമല്ലല്ലോ?
തറാവീഹ്
റമളാന്‍ രാവുകളില്‍ മാത്രം നിര്‍വ്വഹിക്കപ്പെടേണ്ട പ്രത്യേക സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇശാഅ് നമസ്കാരാനന്തരം സുബ്ഹ് വരെയാണ് ഇ തിന്‍റെ സമയം. പത്ത് സലാമോടുകൂടി 20 റകാഅത്താണ് തറാവീഹ് നമസ്കാരം. അതായത് ഈരണ്ട് റക്അത്തായിട്ടാണ് നിര്‍വ്വഹിക്കേണ്ടത്. അതിലധി കം റക്അത്തുകള്‍ ഒറ്റ സലാം കൊണ്ട് നമസ്കരിച്ചാല്‍ ശാഫി ഈ മദ്ഹബ് പ്രകാരം ശരിയാവുകയില്ല. സ്ത്രീ പുരുഷന്മാ ര്‍ക്കെല്ലാം സുന്നത്ത് നിസ്കാരമാണ് തറാവീഹ്. പുരുഷന്മാര്‍ പള്ളിയിലും സ്ത്രീകള്‍ വീടുകളിലും ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. സ്ത്രീകളുടെ ജമാഅത്തില്‍ ഇമാമാകുന്ന സ്ത്രീ ആദ്യ സ്വഫിന്‍റെ മധ്യത്തിലാണ് നില്‍ക്കേണ്ടത്. പുരുഷന്മാരെപോലെ മുന്നില്‍ കയറി നില്‍ക്കരുത്.
ഹനഫീ മദ്ഹബ് പ്രകാരം തറാ വീഹ് പ്രബലമായ സുന്നത്താണ്. റകാഅത്തുകളുടെ എണ്ണവും, സമയവും മേല്‍ വിവരിച്ചതു തന്നെയാണ് ജമാഅത്തായി നമസ്കരിക്കല്‍ സു ന്നത്ത് കിഫായയാണ്. പത്ത് സലാമുകള്‍ കൊണ്ട് ഇരുപത് റകാഅത്താണ് തറാവീഹ് നമസ്കാരം. എന്നാല്‍ നാല് റക്അത്തുകളോ അതിലധികമോ അല്ലെങ്കില്‍ ഇരുപത് റക്അത്തുകളും ഒറ്റസലാം കൊണ്ട് നിര്‍വ്വഹിക്കുന്ന പക്ഷം ഈ രണ്ട് റകാഅത്തുകള്‍ കൂടുമ്പോള്‍ അത്തഹിയ്യാത്തിന്‍റെ ഇരുത്തം ഇരുന്നിട്ടുണ്ടെങ്കില്‍ ആ നിസ്കാരം ശരിയാവുമെങ്കി ലും അത് കറാഹത്താണ്. അ പ്രകാരം ഇരിക്കാത്തിടത്ത് ഒരു ഇരട്ട റക്അത്തുകള്‍ക്ക് മാത്രം പകരമാകുന്നതാണ്. നിന്ന് നമസ്കരിക്കാന്‍ കഴിവുണ്ടായിരി ക്കെ ഇരുന്ന് നമസ്കരിക്കല്‍ ക റാഹത്താണ്. ഫര്‍ള് നമസ്ക്കാ രം ജമാഅത്തായി നിര്‍വ്വഹിക്കപ്പെടാത്തിടത്ത് തറാവീഹ് ജമാഅത്തായി നടത്തപ്പെടരുത്. കാ രണം തറാവീഹിന്‍റെ ജമാഅ ത്ത് ഫര്‍ളിന്‍റെ ജമാഅത്തിനെ തുടര്‍ന്നും മാത്രം വരുന്നതാണ്. അതേസമം ഒറ്റക്ക് ഫര്‍ള് നി സ്കരിച്ചയാള്‍ക്ക് ഫര്‍ളും തറാവീഹും ജമാഅത്തായി നമസ്കരിക്കുന്നവരോട് തുടരാവുന്നതാണ്. അതുപോലെ ഇമാമോടുകൂടി തറാവീഹ് നമസ്കരിക്കാത്തയാള്‍ക്ക് ആ ഇമാമോടുകൂടി വിത്ര്‍ നമസ്കരിക്കാവുന്നതാണ്. ഇതെല്ലാം ഹനഫീ മദ്ഹബ് അനുസരിച്ചുള്ള നിയമങ്ങളാണ്.
വിത്ര്‍ നമസ്കാരം
1 മുതല്‍ 11 റക്അത്തുകള്‍ വരെ ഒറ്റയെണ്ണങ്ങളായി എല്ലാ രാത്രികളിലും നിസ്കരിക്കേണ്ട സുപ്രധാന സുന്നത്ത് നമസ്കാരമാണ് വിത്ര്‍. അത് റമളാനില്‍ മാത്രം പ്രത്യേകമായിട്ടുള്ളതാണ്. ആയിശ (റ)യില്‍ നിന്ന് പ്രസിദ്ധമായ "റമളാനിലോ അ ല്ലാത്തപ്പോഴോ നബി(സ) 11 റക്അത്തിനെക്കാള്‍ അധികരിച്ചിട്ടില്ലെന്ന് ഹദീസ് ഈ വി ത്റിനെ സംബന്ധിച്ചാണെന്ന്" ഹദീസ് വ്യാഖ്യാതക്കളും ഫുഖഹാക്കളും ഏകഖണ്ഡമായി അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഈ ഹദീസ് ഉയര്‍ത്തി തറാവീഹ് 8 ഉം വിത്ര്‍ 3 ഉം ചേ ര്‍ന്നാണ് പതിനൊന്നെന്ന് ജ്വലിക്കുന്ന വഹാബിവലയില്‍ അകപ്പെടുന്നവര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുമെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. ഇശാഇനും മറ്റ് സുന്നത്ത് നിസ്കാരങ്ങള്‍ക്കും ശേഷമാണ് ഇതിന്‍റെ സമയം. റമളാനില്‍ തറാവീഹിന് ശേഷം ജമാഅത്തായി അത് നമസ്കരിക്കാവുന്നതാണ്. റമളാനല്ലാത്തപ്പോള്‍ വിത്റിന് ജമാഅത്ത് സുന്നത്തില്ല. കുറഞ്ഞത് 3 റക്അത്താണെങ്കിലും പതിവാക്കലാണ് ഉത്തമം. പതിവായി ഒരു റക്അത്ത് മാത്രം വിത്ര്‍ നമസ്കരിക്കല്‍ കറാഹത്താണ്. 3 മുതല്‍ 11 വരെ റക്അത്തുകളായി വിത്ര്‍ നമസ്കരിക്കുന്നവര്‍ക്ക് ഈ രണ്ട് റക്അത്തുകള്‍ സലാം കൊണ്ട് വിട്ട് പിരിക്കല്‍ അനുവദനീയമാണ്. എന്നല്ല ചേര്‍ത്ത് നമസ്കരിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠവും അതാണ്.
ചേര്‍ത്ത് നമസ്കരിക്കുമ്പോഴും രണ്ട് അത്തഹിയാത്തുകളേക്കാള്‍ അധികരിപ്പിക്കല്‍ അനുവദനീയമല്ല. മാത്രമല്ല. ആ രണ്ട് അത്തഹിയാത്തുകള്‍ അവസാനം രണ്ട് റക്അത്തുകളില്‍ ആകുകയും വേണം. 3 റക്അത്തുകള്‍ ചേര്‍ത്ത് മഗ് ്രിബ് പോലെ നമസ്കരിക്കല്‍ കറാഹത്താണ്. 3 ല്‍ കൂടുതല്‍ റക്അത്തുകള്‍ ചേര്‍ത്ത് നമസ്കരിക്കല്‍ ഘിലാഫുല്‍ ഔല (നല്ലതിന് വിപരീതം). ആ മൂന്ന് റക്അത്ത് വിത്ര്‍ നമസ്കരിക്കുന്നവര്‍ ഒന്നാം റക്അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തു ല്‍ അഅ്ലായും രണ്ടാമത്തേ തില്‍ കാഫിറൂനയും മൂന്നാം റ ക്അത്തില്‍ ഇഖ്ലാസ് മുഅവ്വദതൈനി എന്നീ മൂന്ന് സൂറക ളും ഓതല്‍ സുന്നത്താണ്. റമദാന്‍ അവസാന പകുതിയിലെ വിത്റില്‍ ഖുനൂത്ത് ഓതല്‍ സുന്നത്താണ്. സുബഹ് നമസ് കാരത്തിലെ ഖുന്നൂത്ത് വിത് റിന്‍റെ അവസാന ഇഅ്തിദാലിലാണ് ഓതേണ്ടത്. രാത്രിയില്‍ ഉണരുമെന്ന് ഉറപ്പുള്ളവര്‍ വിത്ര്‍ പിന്തിക്കല്‍ സുന്നത്താണ്. റമദാനില്‍ വിത്റിന്‍റെ ജമാഅത്ത് നഷ്ടപ്പെട്ടവര്‍ ഉറങ്ങുംമുമ്പ് വിത്ര്‍ നിര്‍വ്വഹിക്കലാണുത്തമം. നേരത്തെ നമസ്കരിച്ചവര്‍ തഹജൂദിനുശേഷം വിത്ര്‍ മടക്കേണ്ടതില്ല. ഇതെല്ലാം ശാഫി ഈ മദ്ഹബു പ്രകാരമാണ്.
ഹനീഫീ മദ്ഹബില്‍ വി ത്റ് നമസ്കാരം വാജിബാണ്. അത് മൂന്ന് റക്അത്തുകളാണ്. മഗ്രിബു നമസ്കാരം പോലെ ഒരുമിച്ച് ഒറ്റ സലാം കൊണ്ടാ ണ് നിര്‍വ്വഹിക്കേണ്ടത്. എല്ലാ റക്അത്തുകളിലും ഫാതിഹായും ഓരോ സൂറ:യും ഓതണം. സൂറത്തുല്‍ അഅ്ലായും കാഫിറൂനയും, ഇഖ്ലാസും ഓതല്‍ സുന്നത്താണ്. ഭൂരിപക്ഷാഭിപ്രായത്തില്‍ മുഅവ്വദതെനി സുന്നത്തില്ല. എല്ലാ രാത്രികകളിലേയും വിത്റില്‍ ഖുനൂത്ത് ഓതേണ്ടതാണ്. മൂ ന്നാമത്തെ റക്അത്തിലെ റുകൂഇനു മുമ്പ് കൈകളുയര്‍ത്തി തക്ബീര്‍ ചൊല്ലികെട്ടിയ ശേഷമാണ് ഖുനൂത്ത് ഓതേണ്ടത്.
ഇമാമടക്കം എല്ലാവരും പതുക്കെയാണ് ഖുനൂത്ത് ഓതേണ്ടത്. ഖുനൂത്ത് മറക്കുകയും റുകൂഇല്‍ വെച്ച് ഓര്‍മ്മ വരുകയും ചെയ്താല്‍ ഖുനൂ ത്ത് ഓതുകയോ അതിനായി നിര്‍ത്തത്തിലേക്ക് മടങ്ങുകയോ ചെയ്യരുത്. അഥവാ നിര്‍ത്തത്തിലേക്ക് മടങ്ങി ഖുനൂത്ത് ഓതി റുകൂഅ് മടക്കിയില്ലെങ്കിലും നമസ്കാരം നഷ്ടപ്പെടുന്നതല്ല. പ ക്ഷേ സഹ്വിന്‍റെ സുജൂദ് ചെയ്യണം. ഒന്നാമത്തേയോ രണ്ടാമത്തേയോ റക്അത്തില്‍ ഖുനൂ ത്ത് ഓതിയാല്‍ മൂന്നാമത്തേതി ല്‍ ഓതേണ്ടതില്ല. മഅ്മൂം ഖു ന്നൂത്തില്‍ നിന്ന് വിരമിക്കും മു മ്പ് ഇമാം റുകൂഅ് ചെയ്താല്‍ മഅ്മൂം ഖുന്നൂത്ത് മുറിച്ച് ഇമാമിനെ തുടരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ