ജൗഹറുല്‍ ഉലമാ ശൈഖുനാ വടുതല ഉസ്താദ് (ന:മ)
സ്നേഹത്തിന്‍റെ പ്രതീകം
മുള്ളരിങ്ങാട് ഇബ്രാഹിം മൗലവി

കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം ഇസ്ലാമിക വൈജ്ഞാനിക സേവനരംഗത്ത് നിറസാന്നിദ്ധ്യമായി തിളങ്ങി നിന്നവരാണ് ശൈഖുനാ ജൗഹറുല്‍ ഉലമാ വ ടുതല വി.എം. മൂസാ ഉസ്താദ് (ന:മ) അവര്‍കള്‍. ഇസ്ലാമിക വിജ്ഞാന മേഖലയില്‍ പ്രസിദ്ധമായ യമനില്‍ നിന്നും ഇ ന്ത്യയിലെത്തിയ പ്രഗല്‍ഭ പണ്ഡിതന്‍ അഹ്മദുല്‍ യമനിയുടെ സന്താന പരമ്പരയില്‍ ചന്തിരൂര്‍ അറക്കല്‍ സൈദ് മുഹമ്മദ് മകള്‍ ഫാത്തിമയുടെയും വടുതലയിലെ അതിപുരാതന കുടുംബമായ പനക്കത്തറയില്‍ ആലി മൂസായുടെ പൗ ത്രന്‍ മക്കാര്‍ എന്ന അഹ്മദിന്‍റേയും മകനായി ഉസ്താദവര്‍കള്‍ ജനിച്ചു.
അഞ്ചാമത്തെ വയസ്സില്‍ ഉസ്താദവ ര്‍കളുടെ മാമയുടെ കുടുംബമായ ചന്തിരൂര്‍ വടക്കേമുറി തറവാടിന്‍റെ തിരുമുറ്റത്ത് അന്നുണ്ടായിരുന്ന പ്രഗത്ഭരായ ഒട്ടനവധി മഹത്തുക്കളും പ ണ്ഡിതന്‍മാരും ഒരുമിച്ച് കൂടിയാണ് ശൈഖവര്‍കള്‍ക്ക് ആ ദ്യാക്ഷരം പറഞ്ഞു കൊടുത്തത്. ശേഷം അവിടെയുള്ള ഇര്‍ ഷാദുല്‍ അത്ഫാല്‍ മദ്രസയില്‍ മൂന്ന് വര്‍ഷം പഠിച്ചു. പിന്നീട് പ്രഗത്ഭ പണ്ഡിതനും അറബി കവിയുമായ മര്‍ഹൂം കണിക്കവെളിയില്‍ മൂസാ ഉസ്താദിന്‍റെ അടുക്കല്‍ തഫ്സീര്‍ വരെ ച ന്തിരൂര്‍ ദര്‍സില്‍ ഓതി. മര്‍ഹൂം ചന്തിരൂര്‍ അബ്ദുല്‍ കരീം ഉസ് താദും അക്കാലത്ത് മഹാനവ ര്‍കളുടെ ഉസ്താദായിരുന്നു. ഇതിനിടയില്‍ ഏതാനും മാസങ്ങള്‍ കാക്കാഴം പള്ളി ദര്‍സില്‍ കുളപ്പുറം കുട്ടിഹസന്‍ ഉസ്താദിന്‍റെ അടുക്കലും ഓതിയിരുന്നു.
പിന്നീട് കാക്കാഴത്തെ ഉസ് താദായിരുന്ന കുട്ടി ഹസന്‍ ഉസ്താദിന്‍റെ അടുക്കല്‍ ആറാട്ടുപുഴയില്‍ രണ്ട് വര്‍ഷം ഓതിപ്പഠിച്ചു. ശേഷം വിശ്വപ്രസിദ്ധ പണ്ഡിതനും വൈജ്ഞാനിക ലോകത്തെ അതുല്യ പ്രതിഭ യും ആയിരുന്ന മര്‍ഹൂം സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി(ന:മ) യുടെ അടുക്കല്‍ തലക്കടത്തൂരില്‍ പഠനം നടത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1957-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പ്രവേശനം നേടി.
മൂന്ന് വര്‍ഷത്തെ പഠനശേഷം 1960-ല്‍ എം.എഫ്.ബി. ബിരുദം കരസ്ഥമാക്കി. ശൈഖ് ഹസന്‍ ഹസ്രത്ത് (ന:മ) ശൈഖ് ആദം ഹസ്രത്ത് (ന:മ), ശൈഖ് അ ബൂബക്കര്‍ ഹസ്രത്ത് (ന:മ) തു ടങ്ങിയ മഹാന്‍മാരാണ് ബാഖിയാത്തിലെ ഉസ്താദുമാര്‍. മര്‍ഹൂം കൈതക്കര അഹ്മദു ണ്ണി മുസ്ലിയാര്‍, വമ്പേനാട് അ ബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, തലക്കടത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സി.എം. വലിയ്യുള്ളാഹി, ചേലക്കുളം അബുല്‍ ബുഷ്റാ ഉസ്താദ്, സയ്യിദ് ത്വാഹാ തങ്ങള്‍, ചാലിയം അ ബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പുറക്കാട് കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, വിളയൂര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്‍ തുടങ്ങിയ മഹത്തുക്കള്‍ പ്രധാന സഹപാഠികളാണ്.
ബാഖിയാത്തില്‍ നിന്നും സനദ് കരസ്ഥമാക്കി വന്നശേഷം ശൈഖ് ഹസന്‍ ഹസ്രത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ക ണ്ണൂര്‍ പാപ്പിനിശ്ശേരി റൗളത്തുല്‍ ജന്ന ദര്‍സില്‍ രണ്ടാം മുദര്‍രിസായി സേവനം ആരംഭിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളി, ആലുവ-കുഞ്ഞുണ്ണിക്കര, വാഴക്കുളം ജാമിഅ: ഹസനിയ്യ എന്നിവിടങ്ങളില്‍ ദീനീ സേവനം നിര്‍വ്വഹിച്ചു. വഫാത്താക്കുന്ന സമ യത്ത് സ്വന്തം സ്ഥാപനമായ വടുതല മജ്ലിസുല്‍ അബ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ റഹ് മാനിയയില്‍ സേവനം ചെയ്യുകയായിരുന്നു.
പാപ്പിനിശേരിയിലെ ഒരു വര്‍ഷത്തെ സേവനത്തിന് ശേ ഷമുള്ള ശവ്വാല്‍ മാസത്തില്‍ പടിഞ്ഞാറെ ചെഞ്ചേരിയില്‍ അഹ്മദ് സാഹിബ് ഫാത്തിമ ദമ്പതികളുടെ മകള്‍ സൈനബയെ വിവാഹം ചെയ്തു. ഈ ദാമ്പത്യ ജീവിതത്തില്‍ രണ്ട് പെണ്‍മക്കള്‍ ജനിച്ചു. കുടുംബജീവിതം എട്ട് വര്‍ഷമായപ്പോള്‍ സഹധര്‍മ്മിണി മരണപ്പെട്ടു. പിന്നീട് ഉസ്താദിന്‍റെ മാമ അബ്ദുല്‍ ഖാദിര്‍ സാഹിബിന്‍റെ മകള്‍ ഫാത്തിമയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ജനിച്ചു.
1961-ല്‍ കാഞ്ഞിരപ്പള്ളിയില്‍ ദര്‍സ് ആരംഭിച്ചത് മുതല്‍ തെക്കന്‍ കേരളത്തിലെ ഉലമാക്കളുമായി ബന്ധപ്പെടുകയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളില്‍ ഉസ്താദ് സജീവമാകുകയും ചെയ്തു. റഈസുല്‍ ഉലമാ ശി ഹാബുദ്ദീന്‍ ഉസ്താദിന്‍റെ അ നാരോഗ്യ അവസരത്തില്‍ ദ ക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെ വര്‍ക്കിംഗ് പ്രസിഡന്‍റായി നിയമിതനായി. ശിഹാബുദ്ദീന്‍ ഉസ്താദ് വഫാത്തായ ദിവസം 1993 മെയ് 3 ന് കരുനാഗപ്പള്ളി ശൈഖ് മസ്ജിദില്‍ ജംഇയ്യത്തിന്‍റെ യോഗം കൂടുകയും ആ യോഗം ദക്ഷിണ കേ രള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാന പ്രസിഡന്‍റായി ശൈഖുനാ വടുതല ഉസ്താദി നെ തെരഞ്ഞെടുത്തു.
തെക്കന്‍ കേരളത്തിലെ ആധികാരിക പണ്ഡിത സംഘടനയായ ദക്ഷിണയുടെ പ്രസിഡന്‍റ് എന്നതിനോടൊപ്പം ഒട്ടേ റെ സ്ഥാപനങ്ങളുടെയും അന്നസീം സഹിതം ധാരാളം സംരംഭങ്ങളുടെയും മഹനീയ നേതൃത്വം വഹിച്ചിരുന്നു. സ് നേഹം ആയിരുന്നു മഹാനുഭാവന്‍റെ സ്വഭാവത്തിന്‍റെ പ്രത്യേകത. ഒരിക്കല്‍ ഉസ്താദിനെ കണ്ടവര്‍ക്ക് പിന്നീട് മഹാനുഭാവനെ മറക്കാനാവില്ലായിരുന്നു. നിഷ്കളങ്കമായ സ്നേഹവും കരുണയും കൊണ്ട് മഹാനവ ര്‍കള്‍ ജനങ്ങളെ വാരിപ്പുണ ര്‍ന്നു. താനുമായി ബന്ധപ്പെ ടുന്നവര്‍ക്കെല്ലാം എല്ലാവിധ ന ന്മകളും ലഭിക്കണമെന്ന അതിയായ ആഗ്രഹം ഉസ്താദിനുണ്ടായിരുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരു സ്നേഹനിധിയായ പിതാവിനെ പോലെ അവിടുത്തെ സ്നേഹം അനുഭവിച്ച് വളര്‍ന്നു. പ്രഭാഷകര്‍, സാഹിത്യകാരന്‍മാര്‍, അധ്യാപകര്‍, രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ ഒരു വലിയ സമൂഹം ഉസ്താദിന്‍റെ സ്നേഹവലയത്തില്‍ ചേര്‍ന്നിരുന്നു.
ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലും, ഹദീസ് ശാസ്ത്രത്തിലും അനുപമമായ അവഗാ ഹം പുലര്‍ത്തിയിരുന്ന ശൈ ഖുനാ അവര്‍കള്‍ക്ക് എല്ലാ വിജ്ഞാന ശാഖകളും ഒരുപോ ലെ വഴങ്ങുമായിരുന്നു. മതപരമായ എന്തുവിഷയങ്ങള്‍ക്കും അവിടുത്തെ സമീപിക്കുന്നവര്‍ക്ക് കൃത്യവും കണിശവുമാ യ നിലപാടും മറുപടിയും ലഭിക്കുമായിരുന്നു. ജീവിതത്തിലുടനീളം അദബ് മുഖമുദ്രയായി സ്വീകരിച്ചിരുന്ന മഹാനവര്‍കള്‍ എല്ലാവര്‍ക്കും നല്‍കേണ്ട സ്നേഹവും, ബഹുമാനവും, പരിഗണനയും അംഗീകാരവും നല്‍കിയിരുന്നു.
കഴിഞ്ഞ 40 വര്‍ഷത്തിലധികമായി തെക്കന്‍ കേരളത്തിലെ മതവൈജ്ഞാനിക സാമൂഹിക മേഖലകളില്‍ രൂപപ്പെട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവിടുന്ന് നല്‍കിയ ആയിരക്കണക്കിന് ഫത്വകള്‍ എല്ലാം കൃത്യമായിരുന്നുവെന്ന് ഇന്നുവരെ വിലയിരുത്തപ്പെട്ടിട്ടില്ല എന്നത് ഉസ്താദിന്‍റെ വൈ ജ്ഞാനിക പാടവം വിളിച്ച് പറയുന്നതാണ്. ദീനീ വൈ ജ്ഞാനിക സേവന നിരതരായി കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി പ്ര വര്‍ത്തിക്കുന്ന ആയിരക്കണക്കി ന് പണ്ഡിത മഹത്തുക്കളെ മതരംഗത്ത് അനാഥത്വം നല്‍ കിക്കൊണ്ടാണ് ശൈഖുനാ ഉ സ്താദ് യാത്രയായത്. കഴിഞ്ഞ 29 വര്‍ഷമായി ശൈഖുനാ ഉ സ്താദിന്‍റെ ചാരെ ചേര്‍ന്ന് നി ല്‍ക്കാനും സ്നേഹവും അറി വും നുകരാനും മഹാഭാഗ്യം ല ഭിച്ച വ്യക്തിയാണ് ഈ വിനീത ലേഖകനും.
ചുറ്റും കൂടി നിന്നിരുന്ന മക്കളുടേയും ശിഷ്യഗണങ്ങളുടേയും ബുര്‍ദ ആലാപനം കേട്ട് സ്വലാത്തുക്കള്‍ ചൊല്ലി ഓരോ ശ്വാസത്തിലും അല്ലാഹ് എന്നുപറഞ്ഞ് വെണ്ണയില്‍ നിന്നും നൂല് വലിച്ചെടുക്കുംപോലെ ശാന്തമായി ശൈഖുനാ വ മുര്‍ ഷിദുനാ വടുതല വി.എം. മൂസാ ഉസ്താദ് (ന:മ) അവര്‍കളുടെ ആത്മാവ് 2019 ജനുവരി 2 ന് നമ്മോട് വിട പറഞ്ഞു.
അവിടുന്നിന്‍റെ വഫാത്ത് വാര്‍ത്തയറിഞ്ഞ് എത്തിച്ചേര്‍ ന്ന ആയിരക്കണക്കിന് പണ് ഡിതന്‍മാരുടേയും സ്വാലി ഹീ ങ്ങളുടെയും പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ വടുതല അബ്റാരിന്‍റെ തിരുമുറ്റത്തെ ഖബറിടം അല്ലാഹുവിന്‍റെ ആ വലിയ്യിനെ ഏറ്റുവാങ്ങി. മഹാനവ ര്‍കളുടെ പദവികള്‍ സ്വര്‍ഗ്ഗത്തില്‍ ഏറ്റുനല്‍കുമാറാകട്ടെ. അവിടുത്തോടൊപ്പം സ്വര്‍ഗ്ഗീയ ആരാമത്തില്‍ ഒരുമിച്ച് കൂടാന്‍ നമുക്ക് അല്ലാ ഹു തൗഫീഖ് നല്‍കട്ടെ. ആ മീന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ