ഖുര്‍ആന്‍
പാരായണ മാസം
തടിക്കാട് ശിഹാബുദ്ദീന്‍ മഅ്ദനി

റമളാന്‍ ചന്ദ്രികയ്ക്ക് വളരെ പ്രാധാന്യമുണ്ട്. പറയാ തെ തന്നെ എല്ലാവര്‍ക്കും ഇതറിയാം. റമളാനില്‍ സത്യവിശ്വാസി അനുസരിക്കേണ്ടതും പ്രതിഫലാര്‍ഹവുമായ ഒരു ഇബാദത്താണ് ഖുര്‍ആന്‍ പാ രായണം.
ഒരു വിശ്വാസി ഭയവിഹ്വലതയോടെ കാണുന്ന ദിനമാണല്ലോ അന്ത്യനാള്‍. അന്ത്യനാളിന്‍റെ ഭീതിയില്‍ നിന്നും മുക്തനാവാന്‍ ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നു. അന്ന് നിര്‍ഭയനാവാന്‍ ചെയ്യേണ്ട ഒരു കര്‍മ്മമാണ് ഖുര്‍ആന്‍ പാരായണം. അബൂ ഉമാമത്തുല്‍ ബാഹിലി (റ) യില്‍ നിന്നു നിവേദനം ന ബി (സ) പറഞ്ഞു. "നിങ്ങള്‍ ഖു ര്‍ആന്‍ ഓതുക, നിശ്ചയം അത് പാരായണം ചെയ്യുന്നവര്‍ക്ക് ശുപാര്‍ശകനായി അന്ത്യനാളില്‍ വരും". (മുസ്ലിം)
മനസാക്ഷിക്കുത്തില്ലാതെ മാറ്റിവച്ച മുസ്ഹഫുകളുണ്ടല്ലോ. അതിലെ വരികള്‍ നമ്മു ക്ക് എത്തിക്കാന്‍ 23 കൊല്ലമാ ണ് പ്രവാചകര്‍(സ) ഉഴിഞ്ഞു വെച്ചത്. അതും മരണത്തോട് തുല്യമായ വേദന പലപ്പോഴും അനുഭവിച്ചുകൊണ്ട്! ആഇശ (റ) ഉദ്ധരിക്കുന്നു. മദീനയില്‍ തണുപ്പ് നിറഞ്ഞ രാവുകളില്‍ 'വഹ്യ്' സ്വീകരിച്ചു തീരുമ്പോഴേക്കും നബി (സ)യുടെ നെറ്റിത്തടം വിയര്‍ത്തിരിക്കും. ശരീരം അനുഭവിക്കുന്ന പ്രയാസങ്ങളുടെ പ്രതിഫലനമാണ് നെറ്റിയിലെ വിയര്‍പ്പ്. മരണഘട്ടത്തില്‍ ഈ അനുഭവം ഉണ്ടാകുമെന്നും അത് മരണപ്പെടുന്ന വ്യക്തിയുടെ കാര്യത്തില്‍ ശുഭലക്ഷണമാണെന്നും ആഇശ (റ) തന്നെ പറഞ്ഞിട്ടുണ്ട്.
ഭൂമിയില്‍ തെളിമയാര്‍ന്ന ജീവിതം എങ്ങനെ ധന്യമാവും എന്നന്വേഷിക്കുന്നവരാണ് നാം. ഐശ്വര്യപൂര്‍ണ്ണമായ ജീവിതത്തിലൂടെ പാരത്രികം വിജയമാക്കാന്‍ ഖുര്‍ആന്‍ പാരായണം നമുക്ക് വഴിയൊരുക്കുന്നു.
പ്രമുഖ സ്വഹാബി അബൂദര്‍(റ) ഒരിക്കല്‍ നബി (സ)യോട് പറഞ്ഞു. എന്നോട് വല്ല തും അങ്ങ് വസ്വിയത്ത് ചെയ് താലും. "നബി(സ) പറഞ്ഞു." തഖ്വയെ നീ നിര്‍ബന്ധമാക്കുക. അതത്രെ സര്‍വ്വ കാര്യങ്ങളുടെയും അടിസ്ഥാനം. അബൂ ദര്‍ അല്പം കൂടി ആവശ്യപ്പെട്ടു. നബി (സ) പറഞ്ഞു. "ഖുര്‍ആന്‍ പാരായണത്തെ നീ നിര്‍ ബന്ധമാക്കുക. നിശ്ചയം അത് നിനക്ക് ഭൂമിയില്‍ തെളിമയും വാനലോകത്ത് സൂക്ഷിപ്പ് സ്വത്തുമാണ്."(ഇബ്നു ഹിബ്ബാ ന്‍) ദിനം പ്രതിഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് വാര്‍ദ്ധക്യത്തിലുണ്ടാവാറുള്ള മാനസിക വിഭ്രാന്തിയില്‍ നിന്നും മോചനം ഉണ്ടാകുമെന്ന് പ്രസി ദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബ്ദുല്ലാ ഹിബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു.
ദിവസം തോറും ഒന്നും രണ്ടും 'ഖത്തം' തീര്‍ക്കുന്ന മഹാരഥന്‍മാര്‍ മുന്‍ഗാമികളില്‍ ഉണ്ടായിരുന്നു. ജീവിത ചുറ്റുപാടുകളില്‍ വ്യാപൃതരാകുന്നതോടൊപ്പം ആഴ്ച തോറും ഒരു 'ഖത്തം' തീര്‍ക്കണമെന്ന് വിശ്രുത പണ്ഡിതന്‍ 'ഇമാം അബൂഹാമിദില്‍ ഗസ്സാലി (റ)' ഇഹ്യാഇല്‍ ഉദ്ധരിക്കുന്നു.
ഈ വിശുദ്ധ ഖുര്‍ആന്‍റെ മാസത്തില്‍ ഒരു ദിവസത്തിന് 24 മണിക്കൂര്‍ അഥവാ 1440 മിനിട്ട്. ഇതില്‍ നിന്ന് മുപ്പത് മിനിറ്റെങ്കിലും ദിനംപ്രതി ഖുര്‍ആനിന് വേണ്ടി നീക്കിവച്ചാല്‍, ആ തണലില്‍ അല്പം വിശ്രമിച്ചാല്‍ ഈ പുണ്യമാസത്തിലെ ജീവി തം എത്ര സാര്‍ത്ഥകമാകും. ഈ റമളാന്‍ ഖുര്‍ആന്‍ പാരായണത്തിലൂടെ ഒരു തിരിച്ചു വരവിനുള്ളതാകണം. മനസ്സ് പാ കപ്പെടുത്തുക. നമ്മുടെ വിളവെടുപ്പിനായി എത്ര ജോലി തിരക്കാണെങ്കിലും റമളാന്‍ കഴിയുമ്പോഴേക്ക് ചുരുങ്ങിയത് ഒരു 'ഖത്ത'മെങ്കിലും ഖുര്‍ആന്‍ ഓ തി പൂര്‍ത്തിയാക്കാന്‍ സാധിക്കണം. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു. "അല്ലാഹുവിന്‍റെ കിത്താബില്‍ നിന്നും ഒരു' ഹര്‍ ഫ്' ഓതിയവന് ഒരു നന്മയുണ്ട്. ഒരു നന്മക്ക് അതിന്‍റെ പത്തിരട്ടിയും. 'അലിഫ് ലാമീം' ഒരു ഹ ര്‍ഫാണെന്ന് ഞാന്‍ പറയില്ല. മ റിച്ച് 'അലിഫ്' ഒരു ഹര്‍ഫ്. 'ലാം' ഒരു ഹര്‍ഫ് 'മീം' ഒരു ഹ ര്‍ഫ്." (തുര്‍മിദി).
നമ്മുടെ വീടുകളില്‍ ഖുര്‍ആന്‍ പാരായണം നടക്കുമ്പോ ള്‍ അവിടെ മലക്കുകളുടെ ഇ ഷ്ട സ്ഥലമാകും. അല്ലാഹു ന ല്‍കുന്ന റഹ്മത്തും സമാധാന വും സ്ഥാനം നേടും. മനസ്സിലും നാവിലും ഖുര്‍ആന്‍ നിറയുമ്പോള്‍ ഏറെ ഉയരുകയാണ് നാം! "ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ മനസ്സിലും കറ പിടിക്കും." എന്നാല്‍ അത് പോ കാനുള്ള മാര്‍ഗ്ഗം എന്താണെന്ന് സ്വഹാബത്തിന്‍റെ ചോദ്യത്തിന് നബി(സ) മറുപടി "ഖുര്‍ആന്‍ പാരായണം നടക്കുന്ന വീട് പി ശാചിന് സങ്കേതമാക്കാന്‍ സാ ധിക്കില്ല എന്നായിരുന്നു."
ഖുര്‍ആന്‍റെ മാസത്തെ വരവേള്‍ക്കുന്ന പ്രിയ മുസ്ലീമേ!.... നാം പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് യാത്രയായാല്‍ അവിടെ നമ്മുക്ക് പ്രകാശം നല്‍കുന്ന രണ്ട് വസ്തുതകള്‍ ഒന്ന് റമളാനും മറ്റൊന്ന് വിശുദ്ധ ഖുര്‍ആനുമാണ്. ശീതീകരിച്ച മുറികളോ സ്പന്ദനങ്ങള്‍ അറിയാനുള്ള സൗകര്യമോ അവിടെ ഇല്ല. മണ്ണാണ് അവിടെ വിരിപ്പ്. പുഴുക്കളാണവിടെ കൂട്ടുകാര്‍. ഭൗതിക ലോകത്തിന്‍റെ പ്രവിശാലതയില്‍ നിന്നും ഖബറിന്‍റെ ഇടുക്കത്തിലേക്ക് നാം എത്തികഴിഞ്ഞാല്‍! മൃതുലമായ കവിള്‍ തടങ്ങള്‍ മണ്ണിനോട് ചേര്‍ത്ത് വച്ച് നിസ്സഹായനായി കിടക്കുന്ന രംഗം! മിനുമിനുത്ത മെത്തയില്‍ തലയിണക്ക് മീതെ തല വച്ച് എല്ലാം മറന്നുറങ്ങിയ ആഹ്ലാദ നിമിഷങ്ങള്‍ അവിടെ സങ്കല്‍പിക്കാന്‍ കഴിയുമോ? വളരെ കാലം ശുശ്രൂഷിച്ചുകൊണ്ടുനടന്ന മോഹന മേനിയില്‍ പുഴുക്കള്‍ വിഹരിക്കുകയാണ്. പൊട്ടിയൊലിച്ച വയറും കൊഴിഞ്ഞു വീഴുന്ന നയനങ്ങളും... വര്‍ണ്ണിക്കാന്‍ ക ഴിയാത്ത ഇരുട്ടറയില്‍ മനുഷ്യന്‍ അനുഭവിച്ചറിയേണ്ട ദയനീയ നിമിഷങ്ങള്‍...! അതേ കുറിച്ച് ഓര്‍ക്കുകയും രക്ഷപ്പെടാനായി ഈ പുണ്യമാസത്തില്‍ ഖുര്‍ആന്‍റെ തണലില്‍ വിശ്രമിക്കുക. പിന്നെ യും ഒതുക... ദിനം പ്ര തി ഖുര്‍ആന്‍ പാരായ ണം തുടരട്ടെ!...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ