2019 മേയ് 13, തിങ്കളാഴ്‌ച

ജൗഹറുല്‍ ഉലമാ ശൈഖുനാ വടുതല ഉസ്താദ് (ന:മ)

സ്നേഹത്തിന്‍റെ പ്രതീകം

മുള്ളരിങ്ങാട് ഇബ്രാഹിം മൗലവി




കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം ഇസ്ലാമിക വൈജ്ഞാനിക സേവനരംഗത്ത് നിറസാന്നിദ്ധ്യമായി തിളങ്ങി നിന്നവരാണ് ശൈഖുനാ ജൗഹറുല്‍ ഉലമാ വ ടുതല വി.എം. മൂസാ ഉസ്താദ് (ന:മ) അവര്‍കള്‍. ഇസ്ലാമിക വിജ്ഞാന മേഖലയില്‍ പ്രസിദ്ധമായ യമനില്‍ നിന്നും ഇ ന്ത്യയിലെത്തിയ പ്രഗല്‍ഭ പണ്ഡിതന്‍ അഹ്മദുല്‍ യമനിയുടെ സന്താന പരമ്പരയില്‍ ചന്തിരൂര്‍ അറക്കല്‍ സൈദ് മുഹമ്മദ് മകള്‍ ഫാത്തിമയുടെയും വടുതലയിലെ അതിപുരാതന കുടുംബമായ പനക്കത്തറയില്‍ ആലി മൂസായുടെ പൗ ത്രന്‍ മക്കാര്‍ എന്ന അഹ്മദിന്‍റേയും മകനായി ഉസ്താദവര്‍കള്‍ ജനിച്ചു.
അഞ്ചാമത്തെ വയസ്സില്‍ ഉസ്താദവ ര്‍കളുടെ മാമയുടെ കുടുംബമായ ചന്തിരൂര്‍ വടക്കേമുറി തറവാടിന്‍റെ തിരുമുറ്റത്ത് അന്നുണ്ടായിരുന്ന പ്രഗത്ഭരായ ഒട്ടനവധി മഹത്തുക്കളും പ ണ്ഡിതന്‍മാരും ഒരുമിച്ച് കൂടിയാണ് ശൈഖവര്‍കള്‍ക്ക് ആ ദ്യാക്ഷരം പറഞ്ഞു കൊടുത്തത്. ശേഷം അവിടെയുള്ള ഇര്‍ ഷാദുല്‍ അത്ഫാല്‍ മദ്രസയില്‍ മൂന്ന് വര്‍ഷം പഠിച്ചു. പിന്നീട് പ്രഗത്ഭ പണ്ഡിതനും അറബി കവിയുമായ മര്‍ഹൂം കണിക്കവെളിയില്‍ മൂസാ ഉസ്താദിന്‍റെ അടുക്കല്‍ തഫ്സീര്‍ വരെ ച ന്തിരൂര്‍ ദര്‍സില്‍ ഓതി. മര്‍ഹൂം ചന്തിരൂര്‍ അബ്ദുല്‍ കരീം ഉസ് താദും അക്കാലത്ത് മഹാനവ ര്‍കളുടെ ഉസ്താദായിരുന്നു. ഇതിനിടയില്‍ ഏതാനും മാസങ്ങള്‍ കാക്കാഴം പള്ളി ദര്‍സില്‍ കുളപ്പുറം കുട്ടിഹസന്‍ ഉസ്താദിന്‍റെ അടുക്കലും ഓതിയിരുന്നു.
പിന്നീട് കാക്കാഴത്തെ ഉസ് താദായിരുന്ന കുട്ടി ഹസന്‍ ഉസ്താദിന്‍റെ അടുക്കല്‍ ആറാട്ടുപുഴയില്‍ രണ്ട് വര്‍ഷം ഓതിപ്പഠിച്ചു.  ശേഷം വിശ്വപ്രസിദ്ധ പണ്ഡിതനും വൈജ്ഞാനിക ലോകത്തെ അതുല്യ പ്രതിഭ യും ആയിരുന്ന മര്‍ഹൂം സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി(ന:മ) യുടെ അടുക്കല്‍ തലക്കടത്തൂരില്‍ പഠനം നടത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1957-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പ്രവേശനം നേടി.
മൂന്ന് വര്‍ഷത്തെ പഠനശേഷം 1960-ല്‍ എം.എഫ്.ബി. ബിരുദം കരസ്ഥമാക്കി. ശൈഖ് ഹസന്‍ ഹസ്രത്ത് (ന:മ) ശൈഖ് ആദം ഹസ്രത്ത് (ന:മ), ശൈഖ് അ ബൂബക്കര്‍ ഹസ്രത്ത് (ന:മ) തു ടങ്ങിയ മഹാന്‍മാരാണ് ബാഖിയാത്തിലെ ഉസ്താദുമാര്‍. മര്‍ഹൂം കൈതക്കര അഹ്മദു ണ്ണി മുസ്ലിയാര്‍, വമ്പേനാട് അ ബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, തലക്കടത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സി.എം. വലിയ്യുള്ളാഹി, ചേലക്കുളം അബുല്‍ ബുഷ്റാ ഉസ്താദ്, സയ്യിദ് ത്വാഹാ തങ്ങള്‍, ചാലിയം അ ബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പുറക്കാട് കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, വിളയൂര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്‍ തുടങ്ങിയ മഹത്തുക്കള്‍ പ്രധാന സഹപാഠികളാണ്.
ബാഖിയാത്തില്‍ നിന്നും സനദ് കരസ്ഥമാക്കി വന്നശേഷം ശൈഖ് ഹസന്‍ ഹസ്രത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ക ണ്ണൂര്‍ പാപ്പിനിശ്ശേരി റൗളത്തുല്‍ ജന്ന ദര്‍സില്‍ രണ്ടാം മുദര്‍രിസായി സേവനം ആരംഭിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളി, ആലുവ-കുഞ്ഞുണ്ണിക്കര, വാഴക്കുളം ജാമിഅ: ഹസനിയ്യ എന്നിവിടങ്ങളില്‍ ദീനീ സേവനം നിര്‍വ്വഹിച്ചു. വഫാത്താക്കുന്ന സമ യത്ത് സ്വന്തം സ്ഥാപനമായ വടുതല മജ്ലിസുല്‍ അബ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ റഹ് മാനിയയില്‍ സേവനം ചെയ്യുകയായിരുന്നു.
പാപ്പിനിശേരിയിലെ ഒരു വര്‍ഷത്തെ സേവനത്തിന് ശേ ഷമുള്ള ശവ്വാല്‍ മാസത്തില്‍ പടിഞ്ഞാറെ ചെഞ്ചേരിയില്‍ അഹ്മദ് സാഹിബ് ഫാത്തിമ ദമ്പതികളുടെ മകള്‍ സൈനബയെ വിവാഹം ചെയ്തു.  ഈ ദാമ്പത്യ ജീവിതത്തില്‍ രണ്ട് പെണ്‍മക്കള്‍ ജനിച്ചു. കുടുംബജീവിതം എട്ട് വര്‍ഷമായപ്പോള്‍ സഹധര്‍മ്മിണി മരണപ്പെട്ടു. പിന്നീട് ഉസ്താദിന്‍റെ മാമ അബ്ദുല്‍ ഖാദിര്‍ സാഹിബിന്‍റെ മകള്‍ ഫാത്തിമയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ജനിച്ചു.
1961-ല്‍ കാഞ്ഞിരപ്പള്ളിയില്‍ ദര്‍സ് ആരംഭിച്ചത് മുതല്‍ തെക്കന്‍ കേരളത്തിലെ ഉലമാക്കളുമായി ബന്ധപ്പെടുകയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളില്‍ ഉസ്താദ് സജീവമാകുകയും ചെയ്തു. റഈസുല്‍ ഉലമാ ശി ഹാബുദ്ദീന്‍ ഉസ്താദിന്‍റെ അ നാരോഗ്യ അവസരത്തില്‍ ദ ക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെ വര്‍ക്കിംഗ് പ്രസിഡന്‍റായി നിയമിതനായി. ശിഹാബുദ്ദീന്‍ ഉസ്താദ് വഫാത്തായ ദിവസം 1993 മെയ് 3 ന് കരുനാഗപ്പള്ളി ശൈഖ് മസ്ജിദില്‍ ജംഇയ്യത്തിന്‍റെ യോഗം കൂടുകയും ആ യോഗം ദക്ഷിണ കേ രള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാന പ്രസിഡന്‍റായി ശൈഖുനാ വടുതല ഉസ്താദി നെ തെരഞ്ഞെടുത്തു.
തെക്കന്‍ കേരളത്തിലെ ആധികാരിക പണ്ഡിത സംഘടനയായ ദക്ഷിണയുടെ പ്രസിഡന്‍റ് എന്നതിനോടൊപ്പം ഒട്ടേ റെ സ്ഥാപനങ്ങളുടെയും അന്നസീം സഹിതം ധാരാളം സംരംഭങ്ങളുടെയും മഹനീയ നേതൃത്വം വഹിച്ചിരുന്നു. സ് നേഹം ആയിരുന്നു മഹാനുഭാവന്‍റെ സ്വഭാവത്തിന്‍റെ പ്രത്യേകത. ഒരിക്കല്‍ ഉസ്താദിനെ കണ്ടവര്‍ക്ക് പിന്നീട് മഹാനുഭാവനെ മറക്കാനാവില്ലായിരുന്നു. നിഷ്കളങ്കമായ സ്നേഹവും കരുണയും കൊണ്ട് മഹാനവ ര്‍കള്‍ ജനങ്ങളെ വാരിപ്പുണ ര്‍ന്നു. താനുമായി ബന്ധപ്പെ ടുന്നവര്‍ക്കെല്ലാം എല്ലാവിധ ന ന്മകളും ലഭിക്കണമെന്ന അതിയായ ആഗ്രഹം ഉസ്താദിനുണ്ടായിരുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരു സ്നേഹനിധിയായ പിതാവിനെ പോലെ അവിടുത്തെ സ്നേഹം അനുഭവിച്ച് വളര്‍ന്നു. പ്രഭാഷകര്‍, സാഹിത്യകാരന്‍മാര്‍, അധ്യാപകര്‍, രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ ഒരു വലിയ സമൂഹം ഉസ്താദിന്‍റെ സ്നേഹവലയത്തില്‍ ചേര്‍ന്നിരുന്നു.
ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലും, ഹദീസ് ശാസ്ത്രത്തിലും അനുപമമായ അവഗാ ഹം പുലര്‍ത്തിയിരുന്ന ശൈ ഖുനാ അവര്‍കള്‍ക്ക് എല്ലാ വിജ്ഞാന ശാഖകളും ഒരുപോ ലെ വഴങ്ങുമായിരുന്നു. മതപരമായ എന്തുവിഷയങ്ങള്‍ക്കും അവിടുത്തെ സമീപിക്കുന്നവര്‍ക്ക് കൃത്യവും കണിശവുമാ യ നിലപാടും മറുപടിയും ലഭിക്കുമായിരുന്നു. ജീവിതത്തിലുടനീളം അദബ് മുഖമുദ്രയായി സ്വീകരിച്ചിരുന്ന മഹാനവര്‍കള്‍ എല്ലാവര്‍ക്കും നല്‍കേണ്ട സ്നേഹവും, ബഹുമാനവും, പരിഗണനയും അംഗീകാരവും നല്‍കിയിരുന്നു.
കഴിഞ്ഞ 40 വര്‍ഷത്തിലധികമായി തെക്കന്‍ കേരളത്തിലെ മതവൈജ്ഞാനിക സാമൂഹിക മേഖലകളില്‍ രൂപപ്പെട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവിടുന്ന് നല്‍കിയ ആയിരക്കണക്കിന് ഫത്വകള്‍ എല്ലാം കൃത്യമായിരുന്നുവെന്ന് ഇന്നുവരെ വിലയിരുത്തപ്പെട്ടിട്ടില്ല എന്നത് ഉസ്താദിന്‍റെ വൈ ജ്ഞാനിക പാടവം വിളിച്ച് പറയുന്നതാണ്. ദീനീ വൈ ജ്ഞാനിക സേവന നിരതരായി കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി പ്ര വര്‍ത്തിക്കുന്ന ആയിരക്കണക്കി ന് പണ്ഡിത മഹത്തുക്കളെ മതരംഗത്ത് അനാഥത്വം നല്‍ കിക്കൊണ്ടാണ് ശൈഖുനാ ഉ സ്താദ് യാത്രയായത്. കഴിഞ്ഞ 29 വര്‍ഷമായി ശൈഖുനാ ഉ സ്താദിന്‍റെ ചാരെ ചേര്‍ന്ന് നി ല്‍ക്കാനും സ്നേഹവും അറി വും നുകരാനും മഹാഭാഗ്യം ല ഭിച്ച വ്യക്തിയാണ് ഈ വിനീത ലേഖകനും.
ചുറ്റും കൂടി നിന്നിരുന്ന മക്കളുടേയും ശിഷ്യഗണങ്ങളുടേയും ബുര്‍ദ ആലാപനം കേട്ട് സ്വലാത്തുക്കള്‍ ചൊല്ലി ഓരോ ശ്വാസത്തിലും അല്ലാഹ് എന്നുപറഞ്ഞ് വെണ്ണയില്‍ നിന്നും നൂല് വലിച്ചെടുക്കുംപോലെ ശാന്തമായി ശൈഖുനാ വ മുര്‍ ഷിദുനാ വടുതല വി.എം. മൂസാ ഉസ്താദ് (ന:മ) അവര്‍കളുടെ ആത്മാവ് 2019 ജനുവരി 2 ന് നമ്മോട് വിട പറഞ്ഞു.
അവിടുന്നിന്‍റെ വഫാത്ത് വാര്‍ത്തയറിഞ്ഞ് എത്തിച്ചേര്‍ ന്ന ആയിരക്കണക്കിന് പണ് ഡിതന്‍മാരുടേയും  സ്വാലി ഹീ ങ്ങളുടെയും പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ വടുതല അബ്റാരിന്‍റെ തിരുമുറ്റത്തെ ഖബറിടം അല്ലാഹുവിന്‍റെ ആ വലിയ്യിനെ ഏറ്റുവാങ്ങി. മഹാനവ ര്‍കളുടെ പദവികള്‍ സ്വര്‍ഗ്ഗത്തില്‍ ഏറ്റുനല്‍കുമാറാകട്ടെ. അവിടുത്തോടൊപ്പം സ്വര്‍ഗ്ഗീയ ആരാമത്തില്‍ ഒരുമിച്ച് കൂടാന്‍ നമുക്ക് അല്ലാ ഹു തൗഫീഖ് നല്‍കട്ടെ. ആ മീന്‍.

ഖുര്‍ആന്‍ 
പാരായണ മാസം

തടിക്കാട് ശിഹാബുദ്ദീന്‍ മഅ്ദനി

Koran holy book of muslims Premium Photo

നമ്മുടെ ദിന ചര്യയില്‍ നിന്ന് ഖുര്‍ആന്‍ എന്നാണ് വഴുതി മാറിയത്? കുട്ടികാലത്ത് നെ ഞ്ചോട് ചേര്‍ത്ത് മുസ്ഹ ഫും പിടിച്ചൊരു യാത്ര! ചൂണ്ട് വി രല്‍ കൊണ്ട് അടയാളം പിടിച്ച് ഉസ്താദിന് മുമ്പില്‍ ഈണത്തില്‍ ഓതിയിരുന്നല്ലോ. പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ ആദ്യം കൊണ്ടുപോകേണ്ട വസ്തുക്കളില്‍ മുസ്ഹഫും സ്ഥാനം പിടിച്ചിരുന്നില്ലേ. ഗ്ലാസ് പിടിപ്പിച്ച ഷോ ര്‍ക്കേഴ്സില്‍ ആദരവോടെ അ തിനെ സ്ഥാപിക്കുകയും ചെ യ്തില്ലേ...
റമളാന്‍ ചന്ദ്രികയ്ക്ക് വളരെ പ്രാധാന്യമുണ്ട്. പറയാ തെ തന്നെ എല്ലാവര്‍ക്കും ഇതറിയാം. റമളാനില്‍ സത്യവിശ്വാസി അനുസരിക്കേണ്ടതും പ്രതിഫലാര്‍ഹവുമായ ഒരു ഇബാദത്താണ് ഖുര്‍ആന്‍ പാ രായണം.
ഒരു വിശ്വാസി ഭയവിഹ്വലതയോടെ കാണുന്ന ദിനമാണല്ലോ അന്ത്യനാള്‍. അന്ത്യനാളിന്‍റെ ഭീതിയില്‍ നിന്നും മുക്തനാവാന്‍ ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നു. അന്ന് നിര്‍ഭയനാവാന്‍ ചെയ്യേണ്ട ഒരു കര്‍മ്മമാണ് ഖുര്‍ആന്‍ പാരായണം. അബൂ ഉമാമത്തുല്‍ ബാഹിലി (റ) യില്‍ നിന്നു നിവേദനം ന ബി (സ) പറഞ്ഞു. "നിങ്ങള്‍ ഖു ര്‍ആന്‍ ഓതുക, നിശ്ചയം അത് പാരായണം ചെയ്യുന്നവര്‍ക്ക് ശുപാര്‍ശകനായി അന്ത്യനാളില്‍ വരും". (മുസ്ലിം)
മനസാക്ഷിക്കുത്തില്ലാതെ മാറ്റിവച്ച മുസ്ഹഫുകളുണ്ടല്ലോ. അതിലെ വരികള്‍ നമ്മു ക്ക് എത്തിക്കാന്‍ 23 കൊല്ലമാ ണ് പ്രവാചകര്‍(സ) ഉഴിഞ്ഞു വെച്ചത്. അതും മരണത്തോട് തുല്യമായ വേദന പലപ്പോഴും അനുഭവിച്ചുകൊണ്ട്! ആഇശ (റ) ഉദ്ധരിക്കുന്നു. മദീനയില്‍ തണുപ്പ് നിറഞ്ഞ രാവുകളില്‍ 'വഹ്യ്' സ്വീകരിച്ചു തീരുമ്പോഴേക്കും നബി (സ)യുടെ നെറ്റിത്തടം വിയര്‍ത്തിരിക്കും. ശരീരം അനുഭവിക്കുന്ന പ്രയാസങ്ങളുടെ പ്രതിഫലനമാണ് നെറ്റിയിലെ വിയര്‍പ്പ്. മരണഘട്ടത്തില്‍ ഈ അനുഭവം ഉണ്ടാകുമെന്നും അത് മരണപ്പെടുന്ന വ്യക്തിയുടെ കാര്യത്തില്‍ ശുഭലക്ഷണമാണെന്നും ആഇശ (റ) തന്നെ പറഞ്ഞിട്ടുണ്ട്.
ഭൂമിയില്‍ തെളിമയാര്‍ന്ന ജീവിതം എങ്ങനെ ധന്യമാവും എന്നന്വേഷിക്കുന്നവരാണ് നാം. ഐശ്വര്യപൂര്‍ണ്ണമായ ജീവിതത്തിലൂടെ പാരത്രികം വിജയമാക്കാന്‍ ഖുര്‍ആന്‍ പാരായണം നമുക്ക് വഴിയൊരുക്കുന്നു.
പ്രമുഖ സ്വഹാബി അബൂദര്‍(റ) ഒരിക്കല്‍ നബി (സ)യോട് പറഞ്ഞു. എന്നോട് വല്ല തും അങ്ങ് വസ്വിയത്ത് ചെയ് താലും. "നബി(സ) പറഞ്ഞു." തഖ്വയെ നീ നിര്‍ബന്ധമാക്കുക. അതത്രെ സര്‍വ്വ കാര്യങ്ങളുടെയും അടിസ്ഥാനം. അബൂ ദര്‍ അല്പം കൂടി ആവശ്യപ്പെട്ടു. നബി (സ) പറഞ്ഞു. "ഖുര്‍ആന്‍ പാരായണത്തെ നീ നിര്‍ ബന്ധമാക്കുക. നിശ്ചയം അത് നിനക്ക് ഭൂമിയില്‍ തെളിമയും വാനലോകത്ത് സൂക്ഷിപ്പ് സ്വത്തുമാണ്."(ഇബ്നു ഹിബ്ബാ ന്‍) ദിനം പ്രതിഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് വാര്‍ദ്ധക്യത്തിലുണ്ടാവാറുള്ള മാനസിക വിഭ്രാന്തിയില്‍ നിന്നും മോചനം ഉണ്ടാകുമെന്ന് പ്രസി ദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബ്ദുല്ലാ ഹിബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു.
ദിവസം തോറും ഒന്നും രണ്ടും 'ഖത്തം' തീര്‍ക്കുന്ന മഹാരഥന്‍മാര്‍ മുന്‍ഗാമികളില്‍ ഉണ്ടായിരുന്നു. ജീവിത ചുറ്റുപാടുകളില്‍ വ്യാപൃതരാകുന്നതോടൊപ്പം ആഴ്ച തോറും ഒരു 'ഖത്തം' തീര്‍ക്കണമെന്ന് വിശ്രുത പണ്ഡിതന്‍ 'ഇമാം അബൂഹാമിദില്‍ ഗസ്സാലി (റ)' ഇഹ്യാഇല്‍ ഉദ്ധരിക്കുന്നു.
ഈ വിശുദ്ധ ഖുര്‍ആന്‍റെ മാസത്തില്‍ ഒരു ദിവസത്തിന് 24 മണിക്കൂര്‍ അഥവാ 1440 മിനിട്ട്. ഇതില്‍ നിന്ന് മുപ്പത് മിനിറ്റെങ്കിലും ദിനംപ്രതി ഖുര്‍ആനിന് വേണ്ടി നീക്കിവച്ചാല്‍, ആ തണലില്‍ അല്പം വിശ്രമിച്ചാല്‍ ഈ പുണ്യമാസത്തിലെ ജീവി തം എത്ര സാര്‍ത്ഥകമാകും. ഈ റമളാന്‍ ഖുര്‍ആന്‍ പാരായണത്തിലൂടെ ഒരു തിരിച്ചു വരവിനുള്ളതാകണം. മനസ്സ് പാ കപ്പെടുത്തുക. നമ്മുടെ വിളവെടുപ്പിനായി എത്ര ജോലി തിരക്കാണെങ്കിലും റമളാന്‍ കഴിയുമ്പോഴേക്ക് ചുരുങ്ങിയത് ഒരു 'ഖത്ത'മെങ്കിലും ഖുര്‍ആന്‍ ഓ തി പൂര്‍ത്തിയാക്കാന്‍ സാധിക്കണം. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു. നബി  (സ) പറഞ്ഞു. "അല്ലാഹുവിന്‍റെ കിത്താബില്‍ നിന്നും ഒരു' ഹര്‍ ഫ്' ഓതിയവന് ഒരു നന്മയുണ്ട്. ഒരു നന്മക്ക് അതിന്‍റെ പത്തിരട്ടിയും. 'അലിഫ് ലാമീം' ഒരു ഹ ര്‍ഫാണെന്ന് ഞാന്‍ പറയില്ല. മ റിച്ച് 'അലിഫ്' ഒരു ഹര്‍ഫ്. 'ലാം' ഒരു ഹര്‍ഫ് 'മീം' ഒരു ഹ ര്‍ഫ്." (തുര്‍മിദി).
നമ്മുടെ വീടുകളില്‍ ഖുര്‍ആന്‍ പാരായണം നടക്കുമ്പോ ള്‍ അവിടെ മലക്കുകളുടെ ഇ ഷ്ട സ്ഥലമാകും. അല്ലാഹു ന ല്‍കുന്ന റഹ്മത്തും സമാധാന വും സ്ഥാനം നേടും. മനസ്സിലും നാവിലും ഖുര്‍ആന്‍ നിറയുമ്പോള്‍ ഏറെ ഉയരുകയാണ് നാം! "ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ മനസ്സിലും കറ പിടിക്കും." എന്നാല്‍ അത് പോ കാനുള്ള മാര്‍ഗ്ഗം എന്താണെന്ന് സ്വഹാബത്തിന്‍റെ ചോദ്യത്തിന് നബി(സ) മറുപടി "ഖുര്‍ആന്‍ പാരായണം നടക്കുന്ന വീട് പി ശാചിന് സങ്കേതമാക്കാന്‍ സാ ധിക്കില്ല എന്നായിരുന്നു."
ഖുര്‍ആന്‍റെ മാസത്തെ വരവേള്‍ക്കുന്ന പ്രിയ മുസ്ലീമേ!.... നാം പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് യാത്രയായാല്‍ അവിടെ നമ്മുക്ക് പ്രകാശം നല്‍കുന്ന രണ്ട് വസ്തുതകള്‍ ഒന്ന് റമളാനും മറ്റൊന്ന് വിശുദ്ധ ഖുര്‍ആനുമാണ്. ശീതീകരിച്ച മുറികളോ സ്പന്ദനങ്ങള്‍ അറിയാനുള്ള സൗകര്യമോ അവിടെ ഇല്ല. മണ്ണാണ് അവിടെ വിരിപ്പ്. പുഴുക്കളാണവിടെ കൂട്ടുകാര്‍. ഭൗതിക ലോകത്തിന്‍റെ പ്രവിശാലതയില്‍ നിന്നും ഖബറിന്‍റെ ഇടുക്കത്തിലേക്ക് നാം എത്തികഴിഞ്ഞാല്‍! മൃതുലമായ കവിള്‍ തടങ്ങള്‍ മണ്ണിനോട് ചേര്‍ത്ത് വച്ച് നിസ്സഹായനായി കിടക്കുന്ന രംഗം! മിനുമിനുത്ത മെത്തയില്‍ തലയിണക്ക് മീതെ തല വച്ച് എല്ലാം മറന്നുറങ്ങിയ ആഹ്ലാദ നിമിഷങ്ങള്‍ അവിടെ സങ്കല്‍പിക്കാന്‍ കഴിയുമോ? വളരെ കാലം ശുശ്രൂഷിച്ചുകൊണ്ടുനടന്ന മോഹന മേനിയില്‍ പുഴുക്കള്‍ വിഹരിക്കുകയാണ്. പൊട്ടിയൊലിച്ച വയറും കൊഴിഞ്ഞു വീഴുന്ന നയനങ്ങളും... വര്‍ണ്ണിക്കാന്‍ ക ഴിയാത്ത ഇരുട്ടറയില്‍ മനുഷ്യന്‍ അനുഭവിച്ചറിയേണ്ട ദയനീയ നിമിഷങ്ങള്‍...! അതേ കുറിച്ച് ഓര്‍ക്കുകയും രക്ഷപ്പെടാനായി ഈ പുണ്യമാസത്തില്‍ ഖുര്‍ആന്‍റെ തണലില്‍ വിശ്രമിക്കുക. പിന്നെ യും ഒതുക... ദിനം പ്ര തി ഖുര്‍ആന്‍ പാരായ ണം തുടരട്ടെ!...

വൃതാനുഷ്ഠാന മുറകള്‍

എന്‍.കെ.അബ്ദുല്‍ മജീദ് മൗലവി, അരൂര്‍

Ramadan kareem background Premium Vector

നോമ്പ് നഷ്ടമാകുന്ന ഏതാനും കാര്യങ്ങ ള്‍ കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചിട്ടുണ്ട.് ശേഷിക്കുന്നവയാണ് ഇതിലാദ്യം പ്രതിപാദിക്കുന്നത്. തൊണ്ടയില്‍ കൈയിട്ടൊ തലകീഴായി മറിഞ്ഞു കൊണ്ടൊ ഉണ്ടാക്കി ചര്‍ദ്ദിക്കല്‍ കൊണ്ട് നോമ്പ് മുറിഞ്ഞുപോകും. നിയന്ത്രണാധീതമായ സ്വാ ഭാവിക ചര്‍ദ്ദി മൂലം നോമ്പ് മുറിയുന്നതല്ല ചര്‍ദ്ദിയോ അതിനാല്‍ മലിനമായ ഉമിനീരോ ഉള്ളിലേക്ക് മടങ്ങാതിരിക്കണം. അല്ലെങ്കില്‍ അ വന്‍റെ ഇച്ഛാനുസൃതം മടങ്ങിയതാകാതിരിക്കണം. അല്ലാത്ത പക്ഷം ചര്‍ദ്ദിക്കപ്പെട്ടതോ അതിനാല്‍ മലിനമായതോ ഉള്ളിലേക്ക് മടങ്ങിയത് കൊണ്ട് നോമ്പ് മുറിയുന്നതാണ്. തലച്ചോറില്‍ നിന്നോ ഉള്ളില്‍ നിന്നോ പുറപ്പെട്ട കഫം പുറം തള്ളല്‍ കൊണ്ടും നോമ്പ് മുറിയുന്നതല്ല. തുപ്പികളയാന്‍ സാധിക്കുമായിരിക്കെ തൊണ്ടയുടെ മദ്ധ്യഭാഗത്തെത്തിയ കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയുന്നതാണ്. യാദൃശ്ചികമായി ഈച്ച പോലുള്ള പ്രാണികള്‍ ഉള്ളിലേക്ക് കടന്നുപോയാല്‍ നോമ്പ് മുറിയുന്നതല്ല. എ ന്നാല്‍ അത് പുറത്തെടുക്കല്‍ കൊണ്ട് നോമ്പ് നഷ്ടമാകും. അതുകൊണ്ട് ഉപദ്രവം ഉണ്ടാകുന്ന പക്ഷം പുറത്തെടുക്കാവുന്നതും ആ നോമ്പ് കളാ വീട്ടെണ്ടതുമാണ്.
സ്തൂലവസ്തുകള്‍ എത്ര നിസാരമായതായാലും ഉള്ളില്‍ പ്രവേശിക്കല്‍ കൊണ്ട് നോമ്പ് മുറിഞ്ഞ്പോകും. ചരല്‍കല്ലുപോലെ സാധരണ തിന്നപ്പെടാത്ത വസ്തുവായാലും ശരി. പുറത്തേക്ക് വന്ന മുലക്കൂരു ഉ ള്ളിലേക്ക് മടങ്ങുകയോ വിരല്‍ കൊണ്ട് മടക്കുകയോ ചെയതാ ല്‍ അതോടൊപ്പം വിരലിന്‍റെ അറ്റം അകത്തേക്ക് കടന്നാല്‍ തന്നെ നോമ്പ് നഷ്ടപ്പെടുന്നതല്ല. മറവി, അറിവില്ലായ്മ, ബലപ്രയോഗം എന്നിവയാല്‍ എന്തെങ്കിലും വസ്തു ഉള്ളിലേക്ക് കടക്കല്‍ കൊണ്ടും നോമ്പ് നഷ്ടപ്പെടുന്നതല്ല. ഒരാള്‍ നോമ്പിന്‍റെ കാര്യം മറന്നുകൊണ്ട് തിന്നുകയും അതുകൊണ്ട് നോമ്പ് മുറിഞ്ഞെന്ന ധാരണ കൊണ്ട് വീണ്ടും തിന്നുകയും ചെയ്താ ല്‍ നോമ്പ് മുറിഞ്ഞു പോകും. വെള്ളത്തില്‍ വെച്ച് വായ തുറക്കുകയും ഉള്ളിലേക്ക് വെള്ളം കടക്കുകയോ അല്ലെങ്കില്‍ വാ യില്‍ സൂക്ഷിച്ച വെള്ളം നിയന്ത്രണം വിട്ട് ഉള്ളിലേക്ക് കടക്കു കയോ ചെയ്താല്‍ നോമ്പ് ന ഷ്ടമാകുന്നതാണ്. മനപൂര്‍വ്വം എ ന്തെങ്കിലും വായില്‍ വയ്ക്കുകയും മറന്നുകൊണ്ട് അത് വി ഴുങ്ങുകയും ചെയ്താല്‍ നോമ്പ് മുറിയുന്നതല്ല. മൂക്കി ന്‍റെ ദ്വാരത്തിലൂടെ കടന്ന വസ്തു മൂക്കി ന്‍റെ അങ്ങേയറ്റം വിട്ടുകടന്നാല്‍ മാത്രമേ നോമ്പ് നഷ്ടപ്പെടുകയുള്ളൂ.
ശുദ്ധമായ ഉമിനീര്‍ ഇറക്ക ല്‍ കൊണ്ട് നോമ്പ് മുറിയുന്നതല്ല. രക്തം പോലുള്ള നജ്സ് കലര്‍ന്ന തുപ്പ് നീര് ഇറക്കാവുന്നതല്ല. അത് തെളിഞ്ഞതോ അടയാളങ്ങള്‍ അവശേഷിക്കാത്തതോ ആയാലും നോമ്പ് മുറിയും. നിയന്ത്രിക്കാനാവാ ത്തവിധം മോണയിലെ രക്തസ്രാവം കൊണ്ട് പരീക്ഷിതനായവര്‍ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയും മാപ്പുമുണ്ട്. വെറ്റില, നൂല്‍ മുതലായവയു ടെ നിറം കവേവലര്‍ന്ന ഉമിനീരും വിഴുങ്ങുവാന്‍ പാടുള്ളതല്ല. നാവിലൂടെയല്ലാതെ വായിനു പുറത്തേക്ക് പ്രവഹിച്ച തുപ്പുനീര് നാവ് കൊണ്ട് വായിലേക്ക് മടക്കി വിഴുങ്ങിയാലും നോമ്പ് മുറിയും.
മിസ്വാക്ക്, നൂല്‍ മുതലായവ ഉമിനീരോ വെള്ളമോ കൊണ്ട് നനക്കുകയോ വിട്ടു പിരിയാവുന്നവി ധം നനവ് ശേഷിക്കേ അത് വാ യിലേക്ക് മടക്കി വിഴുങ്ങിയാലും നോമ്പ് നഷ്ടമാകും. വായ കൊപ്ലിച്ച വെള്ളത്തിന്‍റെ അടയാളം വായില്‍ അവശേഷിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പല്ലിനിടയില്‍ അവശേഷിച്ച ആഹാര അവശിഷ്ടവുമായി സ്വാഭാവികമായി ബന്ധപ്പെട്ട ഉമിനീര്‍ ഇറങ്ങാവുന്നതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. അത് വേര്‍തിരിച്ച് തുപ്പികളയാന്‍ കഴിയാതിരുന്നാലാണീപ്പറഞ്ഞത്. അപ്രകാരം ഭക്ഷണ അവശിഷ്ടം പല്ലിനിടയില്‍ ശേഷിക്കുമെന്നും പകലില്‍ ഉമിനീരുമായി കലര്‍ന്നേക്കുമെന്നും അറിയാമായിരിക്കെ രാത്രി പല്ല് കുത്തി വൃത്തിയാക്കാതിരുന്നാലും കുഴപ്പമില്ല. എങ്കിലും അത്താഴശേഷം പല്ല് വൃത്തിയാക്കലാണ് ഉത്തമം. അതേ സമയം അത് വേര്‍പ്പെടുത്തി തുപ്പികളയാന്‍ സാധിക്കുകയോ ഉദ്ദേശ്യപൂര്‍വ്വം വിഴുങ്ങുകയോ ചെയ്താല്‍ നോമ്പ് മുറിയും.
നിര്‍ബന്ധകുളി നിര്‍വ്വഹിക്കുന്ന നോമ്പുകാരന്‍ മുങ്ങാ തെ കുളിക്കുമ്പോള്‍ നിയന്ത്ര ണം വിട്ട് വെള്ളം മൂക്കിലേക്ക് കടന്ന് പോയാല്‍ നോമ്പ് മുറിയുന്നതല്ല. മുങ്ങികുളിച്ചപ്പോഴാണ് വായ, ചെവി, മൂക്ക് മുതലായവയിലൂടെ വെള്ളം ഉള്ളിലേക്ക് കടന്നതെങ്കില്‍ നോമ്പ് മുറിയുന്നതുമാണ്. വുളുവില്‍ വായ കൊപ്ലിക്കുമ്പോള്‍ നോ മ്പുകാരന്‍ അമിതം കാണിക്കല്‍ കൊണ്ട് വെള്ളം കടന്നാലും നോമ്പ് നഷ്ടമാകും. നജ്സ് കൊണ്ട് മലിനമായ വായ ശു ദ്ധിയാക്കലില്‍ കടുപ്പം കാണിക്കല്‍ കൊണ്ട് നോമ്പ് മുറിയുന്നതല്ല. നിര്‍ബന്ധമല്ലാത്ത കുളി മുങ്ങിയോ കോരിയോ ഷവറിലോ അടക്കം ഏത് രൂപത്തില്‍ നിര്‍വ്വഹിക്കുമ്പോഴും ഉള്ളിലേക്ക് വെള്ളം കടന്നാല്‍ നോമ്പ് ബാത്തിലാകും. വായ, മൂക്ക്, ചെവി, മലദ്വാരം, മൂത്രദ്വാരം, മുലക്കണ്ണിന്‍റെ ദ്വാരം പോലെ തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് നോമ്പ് മുറിയുന്നത്. അപ്പോള്‍ രോമകൂപം പോലുള്ളതിലൂടെ എണ്ണ, വെള്ളം, മരുന്ന് മുതലായവ ഇറങ്ങുന്നതുകൊണ്ട് കുഴപ്പമില്ല. അതുപോലെ ഇഞ്ചക്ഷന്‍, സുറുമ ഇടല്‍ എന്നിവ കൊണ്ടും നോ മ്പ് നഷ്ടപ്പെടുന്നില്ല. സുറുമയുടെ രുചി തൊണ്ടയില്‍ അനുഭവപ്പെട്ടാലും വിരോദമില്ല. തലച്ചോര്‍, വയര്‍, കുടലുകള്‍, മൂത്രസഞ്ചി എന്നിവ നോമ്പ് നഷ്ടപ്പെടുത്തുന്ന ഉല്‍ഭാഗങ്ങളാണ്. തലയിലെ മുറിവില്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ തലച്ചോറിന്‍റെ ആവരണത്തിലേക്ക് മരുന്ന് എത്തിയാലും വയറ്റിലൂ ടെ മരുന്നോ മറ്റു വസ്തുക്കളോ ഉള്ളില്‍ പ്രവേശിച്ചാലും നോമ്പു മുറിയുന്നതാണ്.
ഹനഫീ മദ്ഹബുപ്രകാരം തിന്നല്‍, കുടിക്കല്‍, സംയോഗം എന്നിവ മന:പൂര്‍വ്വം ചെയ്യല്‍ കൊണ്ട് നോമ്പു നഷ്ടമാകും. ഇ തെല്ലാം മറന്നുകൊണ്ടാണെങ്കില്‍ മുറിയുകയുമില്ല. നോട്ടം, സ്വപ്നം എന്നിവ കൊണ്ടുള്ള സ്ഖലനം, ചുംബനം, എണ്ണ തേയ്ക്കല്‍, സുറുമ എഴുതല്‍, ഹിജാമ: (കൊമ്പുവെച്ചുരക്തമെ ടുക്കല്‍) എന്നിവ കൊണ്ടും നോമ്പു മുറിയുന്നതല്ല. എന്നാ ല്‍ ചുംബനമോ സ്പര്‍ശനമോ മൂലം ശുക്ല സ്ഖലനമുണ്ടായാല്‍ ഖളാ വീട്ടല്‍ നിര്‍ബന്ധമാണ്. മന:പൂര്‍വ്വമുള്ള ഛര്‍ദ്ദി, വായ നിറഞ്ഞ നിലയില്‍ സംഭവിച്ചാല്‍ ഖദാ വീട്ടണം. പോഷണത്തിനോ ശുശ്രൂഷയ്ക്കോ പര്യാപ്തമായ വസ്തു മന: പൂര്‍വ്വം തിന്നുകയോ കുടിക്കുകയോ, മുന്‍പിന്‍ ദ്വാരങ്ങളില്‍ സംയോഗം നടത്തുകയോ ചെ യ്താല്‍ ഖളാ വീട്ടുന്നതോടൊ പ്പം പ്രായശ്ചിത്തവും നല്‍കണം. എന്നാല്‍ പ്രസ്തുത ഗു ഹ്യസ്ഥാനങ്ങളല്ലാത്തതിലാണ് സംയോഗം നടന്നെങ്കില്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. ഖദാ വീട്ടിയാല്‍ മതിയാകുന്നതാണ്. ഹിജാമ കൊണ്ട് നോമ്പ് മുറിയുമെന്ന് തെറ്റിദ്ധരിച്ചയാള്‍ മന:പൂര്‍വ്വം തിന്നുകയോ മറ്റോ ചെയ്താല്‍ ഖദാ വീട്ടുന്നതോടൊപ്പം പ്രായശ്ചത്തവും നല്‍കണം.
പ്രായശ്ചിത്തം ശാഫിഈ മദ്ഹബിലേതുപോലെ അടിമ മോചനം, രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ടിക്കല്‍, 60 സാധുക്കള്‍ക്ക് ഭക്ഷണം നല്‍ കല്‍ എന്നിവ കഴിവനുസരിച്ച് മുന്‍ഗണനാ ക്രമം പാലിച്ച് നി ര്‍വ്വഹിക്കേണ്ടതാണ്. പ്രായശ്ചി ത്തം നല്‍കേണ്ട കാര്യം പലയാവര്‍ത്തി സംഭവിക്കുകയും ആ ദ്യത്തേതിന്‍റെ പ്രായശ്ചിത്തം ന ല്‍കിയിട്ടുമില്ലെങ്കില്‍ വ്യത്യസ്ത റമദാനുകളില്‍ സംഭവിച്ചതാണെങ്കില്‍ പോലും ഒറ്റ പ്രാവ ശ്യം മാത്രം നല്‍കിയാല്‍ മതിയാകും. ശാഫിഈ മദ്ഹബനുസരിച്ച് സംഭോഗത്താല്‍ നോമ്പു നഷ്ടപ്പെടുത്തിയാല്‍ മാത്രമേ പ്രായശ്ചിത്തം നല്‍കേണ്ടതുള്ളൂ. ആവര്‍ത്തിച്ചാല്‍ പ്രത്യേ കം പ്രത്യേകം കഫാറത്തു നല്‍കുകയും വേണം. കുട്ടിയു ടെ കാരണത്താല്‍ നോമ്പുപേക്ഷിച്ച ഗര്‍ഭിണിയും മുലയൂട്ടുന്നവളും ഹനഫീ മദ്ഹബുപ്രകാരം ഖളാ വീട്ടിയാല്‍ മാത്രം മതിയാകും.
നോമ്പിന്‍റെ സുന്നത്തുകള്‍:
അത്താഴം കഴിക്കല്‍, സം ശയത്തിലാകാത്ത വിധം അത്താഴം പിന്തിക്കല്‍, അത്താ ഴ സമയത്ത് സുഗന്ധം പൂശല്‍, അസ്തമനം ഉറപ്പായാലുടന്‍ നോമ്പു തുറക്കല്‍, മുതലായവ നോമ്പിന്‍റെ സുന്നത്തുകളാണ്. അര്‍ദ്ധരാത്രി മുതല്‍ അത്താഴസമയമാകും ജമാഅത്ത്, തക് ബീറത്തുല്‍ ഇഹ്റാമിന്‍റെ ശ്രേ ഷ്ഠത എന്നിവ നഷ്ടപ്പെടുമെന്ന് ഭയക്കാത്തപ്പോഴാണ് നമസ്കാരത്തേക്കാള്‍ നോമ്പുതുറ മുന്തിക്കണമെന്ന് പറഞ്ഞത്. നീതിമാനായ ഒരാള്‍ സൂര്യന്‍ അസ്തമിച്ചുവെന്ന് അറിയിച്ചാലും ബാ ങ്കുവിളി കേള്‍ക്കല്‍ കൊണ്ടും നോമ്പു തുറക്കല്‍ അനുവദനീയമാണ്. സംശയമുള്ളവര്‍ ഗവേഷണം നടത്തി പകല്‍ അവസാനിച്ചുവെന്ന് ധാരണയുണ്ടാകും വരെ ആഹരിക്കാന്‍ പാടുള്ളതല്ല. അങ്ങിനെ ഭാവനയുണ്ടായാല്‍ ആഹരിക്കാമെങ്കിലും അ സ്തമനം ഉറപ്പാകും വരെ ക്ഷമിച്ചിരിക്കലാണ് സൂക്ഷ്മത.
നോമ്പുതുറക്കാനുള്ള ഉത്തമവിഭവം കാരയ്ക്കയാണ്. അ തിന്‍റെ പോഷക ഗുണങ്ങളു ഔ ഷധവീര്യവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മൂന്നെണ്ണമെങ്കിലും ഉപയോഗിക്കലാണുത്തമം. അതില്ലെങ്കില്‍ ശുദ്ധജലമാണ് നല്ലത്. പെട്ടെന്ന് നോ മ്പു തുറക്കല്‍ എന്ന സുന്നത്തു ലഭിക്കല്‍ വെള്ളം കൊണ്ടാകുകയും കാരയ്ക്കയെന്ന ഗുണം കിട്ടാന്‍ ചിന്തിക്കേണ്ടിയും വന്നാല്‍ വെള്ളം കൊണ്ട് നോ മ്പുതുറ വേഗതയാക്കലാണ് ന ല്ലത്. നോമ്പ് തുറന്നയുടനെ അല്ലാഹു ലക്ക സുംതു... എ ന്നു പറയലും വെള്ളം കൊണ്ട് നോമ്പ് തുറക്കുന്നവന്‍ ദഹബ ള്ളമഉ വബ്തല്ലത്തില്‍ ഉറൂഖു.... എന്നുകൂടി പറയലും സുന്നത്താണ്. ജനാബത്തു കുളി പോലുള്ളത് പ്രഭാതത്തിന് മു മ്പ് നടത്തലും ഹറാമാകുമോ എന്നു സംശയം തോന്നുന്ന ഭ ക്ഷണപദാര്‍ത്ഥങ്ങളുപയോഗിക്കലില്‍ സൂക്ഷ്മത പാലിക്കലും, കേള്‍ക്കപ്പെടുന്നതോ കാ ണപ്പെടുന്നതോ ആയ അനുവദനീയമായ ഇച്ഛകള്‍ക്ക് കടിഞ്ഞാണിടലും പകലില്‍ സുഗ ന്ധ വസ്തു പൂശലും മണത്ത ലും ഒഴിവാക്കലും സുറുമ ഉപയോഗിക്കാതിരിക്കലും നല്ലതാണ്. ഉച്ചതിരിഞ്ഞ ശേഷം മി സ്വാക്ക് ചെയ്യല്‍ നോമ്പുകാര ന് കറാഹത്താണ്. കളവ്, പരദൂഷണം, അസഭ്യം, അശ്ലീലം തുടങ്ങിയ നിഷിദ്ധ കാര്യങ്ങള്‍ റമദാനില്‍ ഗൗരവപൂര്‍വ്വം ഒഴിവാക്കേണ്ടതാണ്. അവ നോ മ്പിന്‍റെ ഫലവും ചൈതന്യവും നഷ്ടപ്പെടുത്തുകയും കുറ്റം ഗൗ രവമാക്കുകയും ചെയ്യും.
റമദാനില്‍ പൊതുവായും അവസാന പത്തില്‍ പ്രത്യേകി ച്ചും ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മം, ദിക്റ്, സ്വലാത്ത്, ഇഅ്തികാഫ് മുതലായ നന്‍മകള്‍ വര്‍ദ്ധിപ്പിക്കല്‍ പ്രത്യേകം സുന്നത്താണ്. നിയ്യത്തോടുകൂടി പള്ളിയില്‍ താമസിക്കലാ ണ് ഇഅ്തികാഫ് ജുമുഅത്തുപള്ളിയില്‍ അതു കൂടുതല്‍ ശ്രേഷ്ഠമാണ്. സ്ത്രീകള്‍ വീടുകളില്‍ നിസ്കാരത്തിനു തയ്യാറാക്കപ്പെട്ട സ്ഥലത്ത് ഇഅ്തികാഫ് ഇരിക്കല്‍ ശരിയാവില്ലെ ന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം.
ഹനഫീ മദ്ഹബനുസരിച്ച് പുരുഷന്മാര്‍ പള്ളിയിലും സ് ്ത്രീകള്‍ വീട്ടിലെ നിസ്കാര സ്ഥലത്തും നിയ്യത്തോടുകൂടി താമസിക്കലാണ് ഇഅ്തികാഫ്.  നേര്‍ച്ചയാക്കപ്പെട്ടതുകൊ ണ്ട് നിര്‍ബന്ധമായ ഇഅ്ദികാഫിന് നോമ്പുണ്ടായിരിക്കല്‍ ഹ നഫീ മദ്ഹബ് ശര്‍ത്താണ്. റമളാനില്‍ ഇഅ്തികാഫ് ഇരിക്കാ  ന്‍ നേര്‍ച്ചയാക്കിയാല്‍ ആ ഇ അ്തികാഫിന് റമളാന്‍ നോ മ്പ് മതിയാകുന്നതാണ്. അതേസമയം ഒരാള്‍ സുന്നത്ത് നോ മ്പ് പിടിച്ചുതുടങ്ങിയ ശേഷം ആ ദി വസം ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ശരിയാകുന്നതല്ല. നിര്‍ബന്ധമായ ഇഅ് തികാഫില്‍ നോമ്പ് നിര്‍ബന്ധമാകയാല്‍ രാത്രി ഇഅ്തികാഫ് ഇരിക്കല്‍ നേര്‍ച്ചയാക്കലും ശരിയാവുകയില്ല. കാരണം രാത്രി നോമ്പിന്‍റെ സമയമല്ലല്ലോ?
തറാവീഹ്
റമളാന്‍ രാവുകളില്‍ മാത്രം നിര്‍വ്വഹിക്കപ്പെടേണ്ട പ്രത്യേക സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇശാഅ് നമസ്കാരാനന്തരം സുബ്ഹ് വരെയാണ് ഇ തിന്‍റെ സമയം. പത്ത് സലാമോടുകൂടി 20 റകാഅത്താണ് തറാവീഹ് നമസ്കാരം. അതായത് ഈരണ്ട് റക്അത്തായിട്ടാണ് നിര്‍വ്വഹിക്കേണ്ടത്. അതിലധി കം റക്അത്തുകള്‍ ഒറ്റ സലാം കൊണ്ട് നമസ്കരിച്ചാല്‍ ശാഫി ഈ മദ്ഹബ് പ്രകാരം ശരിയാവുകയില്ല. സ്ത്രീ പുരുഷന്മാ ര്‍ക്കെല്ലാം സുന്നത്ത് നിസ്കാരമാണ് തറാവീഹ്. പുരുഷന്മാര്‍ പള്ളിയിലും സ്ത്രീകള്‍ വീടുകളിലും ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. സ്ത്രീകളുടെ ജമാഅത്തില്‍ ഇമാമാകുന്ന സ്ത്രീ ആദ്യ സ്വഫിന്‍റെ മധ്യത്തിലാണ് നില്‍ക്കേണ്ടത്. പുരുഷന്മാരെപോലെ മുന്നില്‍ കയറി നില്‍ക്കരുത്.
ഹനഫീ മദ്ഹബ് പ്രകാരം തറാ വീഹ് പ്രബലമായ സുന്നത്താണ്. റകാഅത്തുകളുടെ എണ്ണവും, സമയവും മേല്‍ വിവരിച്ചതു തന്നെയാണ് ജമാഅത്തായി നമസ്കരിക്കല്‍ സു ന്നത്ത് കിഫായയാണ്. പത്ത് സലാമുകള്‍ കൊണ്ട് ഇരുപത് റകാഅത്താണ് തറാവീഹ് നമസ്കാരം. എന്നാല്‍ നാല് റക്അത്തുകളോ അതിലധികമോ അല്ലെങ്കില്‍ ഇരുപത് റക്അത്തുകളും ഒറ്റസലാം കൊണ്ട് നിര്‍വ്വഹിക്കുന്ന പക്ഷം ഈ രണ്ട് റകാഅത്തുകള്‍ കൂടുമ്പോള്‍ അത്തഹിയ്യാത്തിന്‍റെ ഇരുത്തം ഇരുന്നിട്ടുണ്ടെങ്കില്‍ ആ നിസ്കാരം ശരിയാവുമെങ്കി ലും അത് കറാഹത്താണ്. അ പ്രകാരം ഇരിക്കാത്തിടത്ത് ഒരു ഇരട്ട റക്അത്തുകള്‍ക്ക് മാത്രം പകരമാകുന്നതാണ്. നിന്ന് നമസ്കരിക്കാന്‍ കഴിവുണ്ടായിരി ക്കെ ഇരുന്ന് നമസ്കരിക്കല്‍ ക റാഹത്താണ്. ഫര്‍ള് നമസ്ക്കാ രം ജമാഅത്തായി നിര്‍വ്വഹിക്കപ്പെടാത്തിടത്ത് തറാവീഹ് ജമാഅത്തായി നടത്തപ്പെടരുത്. കാ രണം തറാവീഹിന്‍റെ ജമാഅ ത്ത് ഫര്‍ളിന്‍റെ ജമാഅത്തിനെ തുടര്‍ന്നും മാത്രം വരുന്നതാണ്. അതേസമം ഒറ്റക്ക് ഫര്‍ള് നി സ്കരിച്ചയാള്‍ക്ക് ഫര്‍ളും തറാവീഹും ജമാഅത്തായി നമസ്കരിക്കുന്നവരോട് തുടരാവുന്നതാണ്. അതുപോലെ ഇമാമോടുകൂടി തറാവീഹ് നമസ്കരിക്കാത്തയാള്‍ക്ക് ആ ഇമാമോടുകൂടി വിത്ര്‍ നമസ്കരിക്കാവുന്നതാണ്. ഇതെല്ലാം ഹനഫീ മദ്ഹബ് അനുസരിച്ചുള്ള നിയമങ്ങളാണ്.
വിത്ര്‍ നമസ്കാരം
1 മുതല്‍ 11 റക്അത്തുകള്‍ വരെ ഒറ്റയെണ്ണങ്ങളായി എല്ലാ രാത്രികളിലും നിസ്കരിക്കേണ്ട സുപ്രധാന സുന്നത്ത് നമസ്കാരമാണ് വിത്ര്‍. അത് റമളാനില്‍ മാത്രം പ്രത്യേകമായിട്ടുള്ളതാണ്. ആയിശ (റ)യില്‍ നിന്ന് പ്രസിദ്ധമായ "റമളാനിലോ അ ല്ലാത്തപ്പോഴോ നബി(സ) 11 റക്അത്തിനെക്കാള്‍ അധികരിച്ചിട്ടില്ലെന്ന് ഹദീസ് ഈ വി ത്റിനെ സംബന്ധിച്ചാണെന്ന്" ഹദീസ് വ്യാഖ്യാതക്കളും ഫുഖഹാക്കളും ഏകഖണ്ഡമായി അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഈ ഹദീസ് ഉയര്‍ത്തി തറാവീഹ് 8 ഉം വിത്ര്‍ 3 ഉം ചേ ര്‍ന്നാണ് പതിനൊന്നെന്ന് ജ്വലിക്കുന്ന വഹാബിവലയില്‍ അകപ്പെടുന്നവര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുമെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. ഇശാഇനും മറ്റ് സുന്നത്ത് നിസ്കാരങ്ങള്‍ക്കും ശേഷമാണ് ഇതിന്‍റെ സമയം. റമളാനില്‍ തറാവീഹിന് ശേഷം ജമാഅത്തായി അത് നമസ്കരിക്കാവുന്നതാണ്. റമളാനല്ലാത്തപ്പോള്‍ വിത്റിന് ജമാഅത്ത് സുന്നത്തില്ല. കുറഞ്ഞത് 3 റക്അത്താണെങ്കിലും പതിവാക്കലാണ് ഉത്തമം. പതിവായി ഒരു റക്അത്ത് മാത്രം വിത്ര്‍ നമസ്കരിക്കല്‍ കറാഹത്താണ്. 3 മുതല്‍ 11 വരെ റക്അത്തുകളായി വിത്ര്‍ നമസ്കരിക്കുന്നവര്‍ക്ക് ഈ രണ്ട് റക്അത്തുകള്‍ സലാം കൊണ്ട് വിട്ട് പിരിക്കല്‍ അനുവദനീയമാണ്. എന്നല്ല ചേര്‍ത്ത് നമസ്കരിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠവും അതാണ്.
ചേര്‍ത്ത് നമസ്കരിക്കുമ്പോഴും രണ്ട് അത്തഹിയാത്തുകളേക്കാള്‍ അധികരിപ്പിക്കല്‍ അനുവദനീയമല്ല. മാത്രമല്ല. ആ രണ്ട് അത്തഹിയാത്തുകള്‍ അവസാനം രണ്ട് റക്അത്തുകളില്‍ ആകുകയും വേണം. 3 റക്അത്തുകള്‍ ചേര്‍ത്ത് മഗ് ്രിബ് പോലെ നമസ്കരിക്കല്‍ കറാഹത്താണ്. 3 ല്‍ കൂടുതല്‍ റക്അത്തുകള്‍ ചേര്‍ത്ത് നമസ്കരിക്കല്‍ ഘിലാഫുല്‍ ഔല (നല്ലതിന് വിപരീതം). ആ മൂന്ന് റക്അത്ത് വിത്ര്‍ നമസ്കരിക്കുന്നവര്‍ ഒന്നാം റക്അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തു ല്‍ അഅ്ലായും രണ്ടാമത്തേ തില്‍ കാഫിറൂനയും മൂന്നാം റ ക്അത്തില്‍ ഇഖ്ലാസ് മുഅവ്വദതൈനി എന്നീ മൂന്ന് സൂറക ളും ഓതല്‍ സുന്നത്താണ്. റമദാന്‍ അവസാന പകുതിയിലെ വിത്റില്‍ ഖുനൂത്ത് ഓതല്‍ സുന്നത്താണ്. സുബഹ് നമസ് കാരത്തിലെ ഖുന്നൂത്ത് വിത് റിന്‍റെ അവസാന ഇഅ്തിദാലിലാണ് ഓതേണ്ടത്. രാത്രിയില്‍ ഉണരുമെന്ന് ഉറപ്പുള്ളവര്‍ വിത്ര്‍ പിന്തിക്കല്‍ സുന്നത്താണ്. റമദാനില്‍ വിത്റിന്‍റെ ജമാഅത്ത് നഷ്ടപ്പെട്ടവര്‍ ഉറങ്ങുംമുമ്പ് വിത്ര്‍ നിര്‍വ്വഹിക്കലാണുത്തമം. നേരത്തെ നമസ്കരിച്ചവര്‍ തഹജൂദിനുശേഷം വിത്ര്‍ മടക്കേണ്ടതില്ല. ഇതെല്ലാം ശാഫി ഈ മദ്ഹബു പ്രകാരമാണ്.
ഹനീഫീ മദ്ഹബില്‍ വി ത്റ് നമസ്കാരം വാജിബാണ്. അത് മൂന്ന് റക്അത്തുകളാണ്. മഗ്രിബു നമസ്കാരം പോലെ ഒരുമിച്ച് ഒറ്റ സലാം കൊണ്ടാ ണ് നിര്‍വ്വഹിക്കേണ്ടത്. എല്ലാ റക്അത്തുകളിലും ഫാതിഹായും ഓരോ സൂറ:യും ഓതണം. സൂറത്തുല്‍ അഅ്ലായും കാഫിറൂനയും, ഇഖ്ലാസും ഓതല്‍ സുന്നത്താണ്. ഭൂരിപക്ഷാഭിപ്രായത്തില്‍ മുഅവ്വദതെനി സുന്നത്തില്ല. എല്ലാ രാത്രികകളിലേയും വിത്റില്‍ ഖുനൂത്ത് ഓതേണ്ടതാണ്. മൂ ന്നാമത്തെ റക്അത്തിലെ റുകൂഇനു മുമ്പ് കൈകളുയര്‍ത്തി തക്ബീര്‍ ചൊല്ലികെട്ടിയ ശേഷമാണ് ഖുനൂത്ത് ഓതേണ്ടത്.
ഇമാമടക്കം എല്ലാവരും പതുക്കെയാണ് ഖുനൂത്ത് ഓതേണ്ടത്. ഖുനൂത്ത് മറക്കുകയും റുകൂഇല്‍ വെച്ച് ഓര്‍മ്മ വരുകയും ചെയ്താല്‍ ഖുനൂ ത്ത് ഓതുകയോ അതിനായി നിര്‍ത്തത്തിലേക്ക് മടങ്ങുകയോ ചെയ്യരുത്. അഥവാ നിര്‍ത്തത്തിലേക്ക് മടങ്ങി ഖുനൂത്ത് ഓതി റുകൂഅ് മടക്കിയില്ലെങ്കിലും നമസ്കാരം നഷ്ടപ്പെടുന്നതല്ല. പ ക്ഷേ സഹ്വിന്‍റെ സുജൂദ് ചെയ്യണം. ഒന്നാമത്തേയോ രണ്ടാമത്തേയോ റക്അത്തില്‍ ഖുനൂ ത്ത് ഓതിയാല്‍ മൂന്നാമത്തേതി ല്‍ ഓതേണ്ടതില്ല. മഅ്മൂം ഖു ന്നൂത്തില്‍ നിന്ന് വിരമിക്കും മു മ്പ് ഇമാം റുകൂഅ് ചെയ്താല്‍ മഅ്മൂം ഖുന്നൂത്ത് മുറിച്ച് ഇമാമിനെ തുടരണം.
തറാവീഹ്: 
ചരിത്രം, പ്രമാണം
സി.എ.മൂസാ മൗലവി, മുവാറ്റുപുഴ


Muslim boy praying in sujud posture Premium Photo

റമളാന്‍ രാത്രികളി ലെ പ്രത്യേകതയേ റെയുള്ള പുണ്യമായ ഒരു ഇബാദത്താണ് തറാവീഹ്. ഒരു സ ുന്നത്തിന് ഫര്‍ളിന്‍റെ കൂലി ലഭിക്കുന്ന പു ണ്യമായ റമളാനിന്‍റെ രാത്രികളില്‍ ഇമാമും ജമാഅത്തുമായി ഇത് നിസ്കരിക്കുമ്പോള്‍ എത്രയോ വലിയ പ്രതിഫലമാ ണ് നാം നേടുന്നത്. കൂട്ടത്തിലുള്ള ദിക്ര്‍, സ്വലാത്ത്, ദു:ആകള്‍ കൂടി ചേരുമ്പോള്‍ ഭാഗ്യങ്ങളുടെ വാ തായനങ്ങള്‍ തുറക്കപ്പടും.
തിരുനബി (സ)യുടെ ഒറ്റ ഹദീസ് മാത്രം മതി ഇതിന്‍റെ ശ്രേഷ്ടത മനസ്സിലാക്കാന്‍. "റമളാനില്‍ വിശ്വാസത്തോടെ യും ഫലമോഹത്തോടെയും ആര് റമളാന്‍ നിസ്ക്കാരം നിര്‍ വ്വഹിക്കുമോ അവന്‍റെ മുന്‍കാ ല പാപങ്ങള്‍ പൊറുക്കപ്പെടും."
തറാവീഹിന്‍റെ എണ്ണം
തറാവീഹ് നിസ്ക്കാരത്തി ന്‍റെ ശരിയായ പ്രതിഫലം ലഭിക്കാന്‍ അത് പൂര്‍ണ്ണമായി നി സ്ക്കരിക്കേണ്ടതുണ്ട്. അത് 'ഇ രുപത്' റക്അത്താണ്. എന്താ ണീ ഇരുപതിന്‍റെ കണക്ക്? സാധാരണ ദിവസങ്ങളില്‍ റവാതിബ്  സുന്നത്തുകള്‍ മുഅഖ ദായത് പത്ത് റക്അത്താണ്. റമളാനില്‍ അത് ഇരട്ടിപ്പിക്കപ്പെട്ടു. കാരണം റമളാന്‍ പരിശ്രമത്തി ന്‍റെ മാസമാണ്. (ഫത്ഹുല്‍ മു ഈന്‍). ഇരുപതില്‍ നിന്ന് എ ണ്ണം കുറഞ്ഞാല്‍ വണ്ണമായ പ്ര തിഫലത്തിലും കുറവു വരും.
തറാവീഹ് ഇരുപത് റക്അ ത്താണെന്നത് അഹ്ലുസ്സുന്നയുടെ ആദര്‍ശമാണ്. നബി (സ) തങ്ങള്‍ പള്ളിയില്‍ വന്ന് തറാവീഹ് നിസ്കരിച്ചത് മൂന്ന് ദിവസമാണ്. ഇതിന്‍റെ എണ്ണം വ്യ ക്തമാക്കുന്ന ഹദീസുകളൊന്നും സ്വഹീഹായി വന്നിട്ടില്ല. സ്വഹീഹായതിലൊന്നും റമളാനിലെ പ്രത്യേക നിസ്ക്കാരത്തിന്‍റെ എണ്ണം വ്യക്തമാക്കിയിട്ടുമില്ല. ഇനി എണ്ണം വ്യക്തമാക്കുന്ന സ്വഹീഹായ ചില ഹദീസുകളാകട്ടെ റമളാന്‍ രാത്രിയില്‍ മാത്രമുള്ള നിസ്ക്കാരത്തെ (തറാവീ ഹ്) കുറിച്ചുമല്ല. ആകയാല്‍ തി രുനബി (സ)യുടെ തറാവീഹിന്‍റെ എണ്ണം വായിക്കാനാവില്ല. 
ഇത് പക്ഷേ ഒരു കുറവല്ല. കാരണം അക്കാര്യം സ്വഹാബ ത്തിന്‍റെ പ്രവര്‍ത്തനത്തില്‍ നി ന്ന് മനസ്സിലാക്കാം. അവര്‍ കൃ ത്യമായി അറിയാതെ പ്രവര്‍ത്തിക്കുന്നവരല്ല. തറാവീഹിന്‍റെ കാ ര്യത്തില്‍ ഈ ആശയം ഇമാം അബൂഹനീഫ (റ) വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. (ഫതാവന്നവാസില്‍/ സമര്‍ഖന്ദി).
തന്മൂലം സ്വഹാബത്തിന്‍റെ നിലപാടെന്തായിരുന്നുവെന്നു മനസ്സിലാക്കിയാല്‍ മതി കാര്യം വ്യക്തമാകും. ഉമര്‍ (റ)ന്‍റെ കാ ലത്ത് മസ്ജിദുന്നബവിയില്‍ വലിയ ജമാഅത്തായി മഹാനവര്‍കള്‍ തറാവീഹിന് നിസ്കാ രം സംഘടിപ്പിച്ചപ്പോള്‍ അത് ഇ രുപത് റക്അത്തായിരുന്നുവെ ന്ന കാര്യം സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്.
മുഹദ്ദിസ് നീമവി എഴുതുന്നു: ഇതിന്‍റെ സനദിലുള്ള വരെല്ലാം വിശ്വാസയോഗ്യരാകുന്നു. (തഅ്ലീഖുന്‍ ഹസന്‍)
ഇമാം നവവി (റ) പറയുന്നത് ശ്രദ്ധേയമാണ്. "സ്വഹാബിയായ സാഇബ്(റ)നെ തൊട്ട് ഇമാം ബൈഹഖിയും മറ്റും ഉദ്ധരിച്ച സ്വഹീഹായ ഹദീസാണ് നമ്മുടെ പണ്ഡിതന്മാര്‍ തെളിവാക്കിയത്." (ശര്‍ഹുല്‍ മുഹദ്ദബ് - 4/23)
ഇതേ ഹദീസ് മേല്‍ സ്വ ഹാബിയെ തൊട്ട് യസീദിബ് നു ഹുസ്വൈഫ വഴി മുഹമ്മദ്ബ്നു ജഅ്ഫര്‍ ഉദ്ധരിച്ചത് ബൈഹ ഖി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്‍റെ സനദിനെ കുറി ച്ച് മുഹദ്ദിസ് നീമവി ഇങ്ങനെ കുറിച്ചിരിക്കുന്നു.
"ഇതിന്‍റെ സനദ് സ്വഹീഹാണെന്ന് ഇമാം സുബ്കി തന്‍റെ ശര്‍ഹുല്‍ മിന്‍ഹാജിലും അലിയ്യുല്‍ ഖാരി തന്‍റെ ശര്‍ഹു ല്‍ മുവത്വയിലും പറഞ്ഞിട്ടുണ്ട്." (അത്തഅ്ലീഖുല്‍ ഹസ ന്‍)
ഇതില്‍ നിന്നും ഉമര്‍ (റ) ന്‍റെ കാലത്തെ നിസ്ക്കാരം ഇ രുപത് റക്അത്തായിരുന്നുവെന്ന് സ്വഹീഹായ നിവേദനത്തിലൂടെ സ്ഥിരപ്പെട്ടതായി വ്യക്തമായി.
ഇജ്മാഅ്
ഉമര്‍(റ) ന്‍റെ കാലത്ത് നടന്ന തറാവീഹ് ഇരുപത് റക്അത്താണെന്നതില്‍ ഇജ്മാഅ് തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്നുഹജരില്‍ ഹൈതമി (റ) എഴുതുന്നു. "തറാവീഹ് ഇരുപതാണെന്നതിന്‍റെ മേല്‍ സ്വഹാബാക്കള്‍ ഏകോപിച്ചിരിക്കുന്നു." (ഫത്ഹുല്‍ജവാദ് 1/163) ഹനഫീ ഉലമാക്കളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (മറാഖില്‍ ഫലാഹ് 225) (മിര്‍ഖാത് 2/175) സ്വഹാബാക്കള്‍ ഒരു കാര്യത്തില്‍ ഇജ് മാഅ് ആകണമെങ്കില്‍ നബി (സ്വ)യുടെ പ്രവൃത്തി അവര്‍ അറിഞ്ഞിരിക്കണം. അപ്പോള്‍ ഈ ഇജ്മാഇന്‍റെ രേഖ തിരുചര്യയാകുന്നു. (ഔജസുല്‍ മസാലിക് - 1/396) 
സ്വഹാബാക്കള്‍ക്കിടയിലുണ്ടായ ഇജ്മാഇനെ തുടര്‍ന്ന് മദ്ഹബിന്‍റെ ഇമാമീങ്ങളും ഇരുപതില്‍ ഏകോപിച്ചിട്ടുണ്ട്. ശാ ഫിഈ, ഹനഫീ കര്‍മ്മ ശാസ് ത്ര ഗ്രന്ഥങ്ങള്‍ സാധാരണ ഏ വര്‍ക്കും അറിവുളളതാണ്. ഹ മ്പലീ മദ്ഹബിലും ഇത് തന്നെയാണ് സ്ഥിതി. (അല്‍മുഖ്നി അ് 1/183)
മാലികീ മദ്ഹബുകാരനാ യ ഇബ്നു റുഷ്ദ് എഴുതുന്നു. "ഇമാം മാലിക്(റ)യുടെ ഒരു വീക്ഷണം വിത്ര്‍ കൂടാതെ തറാവീഹ് ഇരുപതാകുന്നു വെ ന്നാണ്." (ബിദായത്തുല്‍ മുജ് തഹിദീന്‍-192) മുഹമ്മദ് അഹ ്മദ് മാലികീ എഴുതുന്നു. "നമ്മു ടെ കാലത്ത് കിഴക്കും പടിഞ്ഞാറുമടക്കം എല്ലാ ദേശത്തും ഇരുപത്തിമൂന്ന് റക്അത്താണ്." (അദ്ദുര്‍റുസ്സമീന്‍ - 198)
എന്നാല്‍ മാലികീ ഇമാമിന്‍റെ മറ്റൊരു അഭിപ്രായം 36 റക്അത്ത് എന്നാണ്. എങ്കില്‍ പിന്നെ മദ്ഹബിന്‍റെ ഇമാമീങ്ങ ള്‍ ഇജ്മാആയി എന്ന് എങ്ങ നെ പറയും എന്നു സംശയിക്കാം. സ്വഹാബാക്കള്‍ ഏകോപിച്ച കാര്യത്തില്‍ മാലികീ ഇമാം (റ) എങ്ങനെ എതിരായി എന്നും ചിന്തിക്കാം. ഇത് അ ല്‍പ്പം വിശദീകരിക്കേണ്ട കാര്യമാണ്.
36 ന്‍റെ കഥ
ഉമര്‍ (റ)ന്‍റെ കാലം മുത ല്‍ക്ക് തന്നെ മസ്ജിദുന്നബവിയില്‍ തറാവീഹ് 20 റക്അത്താ ണ് നിസ്കരിച്ച് വന്നത്. പിന്നീട് ഒന്നാം നൂറ്റാണ്ടിന്‍റെ അവസാന മാകുമ്പോഴേക്കും അവിടെ 16 റക്അത്ത് കൂടി അധികരിക്കപ്പെട്ടു. (തുഹ്ഫ 2/241) ഇത് തറാവീഹല്ല. അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ചിലര്‍. എല്ലാ വര്‍ ഷവും റമളാനില്‍ ചില മലയാള മുസ്ലിം സാഹിത്യങ്ങള്‍ 36 കൊടുത്തു കൊണ്ട് ഈ വിഷയത്തില്‍ ഇജ്മാഅ് ഇല്ല എന്നു പറയാറുണ്ട്. ഇത് തെറ്റാണ്. എ ങ്കില്‍ 36 ന്‍റെ കഥയെന്താണെ ന്നു നോക്കാം.
മക്കത്തുല്‍ മുകര്‍റമയില്‍ തറാവീഹ് നിസ്കാരം ഇരുപത് റക്അത്താണ് പണ്ട് മുതലേ നിസ്ക്കരിച്ചുവരുന്നത്. നാല് റക്അത്ത് കഴിഞ്ഞ് വിശ്രമ സമയമായാല്‍ അവര്‍ എഴുന്നേറ്റ് ഒരു ത്വവാഫ് ചെയ്യുമായിരുന്നു. അ പ്പോള്‍ തറാവീഹ് കഴിയുമ്പോഴേക്കും അവര്‍ നാല് തവണ ത്വവാഫ് കൂടി പൂര്‍ത്തിയാക്കും. അതേ സമയം മദീനാ മുനവ്വറയിലുള്ളവര്‍ക്ക് വിശ്രമ സമയ ത്ത് ത്വവാഫ് ഇല്ലല്ലോ? പകരം ആ സമയത്ത് അവര്‍ ഒറ്റക്കൊറ്റക്ക് നാല് റക്അത്ത് നഫ്ല്‍ നമസ്ക്കരിക്കുമായിരുന്നു. പരമാവധി സമയം ഉപയോഗപ്പെടുത്തി എന്നര്‍ത്ഥം. അപ്പോള്‍ നാല് പ്രാവശ്യത്തെ വിശ്രമവേളയില്‍ ആകെ കൂടി 16 റക്അ ത്ത് നഫ്ല്‍ ലഭിച്ചു. ഇതും ഇരുപത് തറാവീഹും ചേര്‍ന്ന് 36 ആകുകയാണുണ്ടായത്.
ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം രൂപപ്പെട്ട ഈ രീതി കണ്ട് വളര്‍ന്ന ഇമാം മാലിക് (റ) അങ്ങനെയാണ് 36 ന്‍റെ വീ ക്ഷണം പറയാന്‍ ഇടയായത്. എന്നാല്‍ വലിയ്യുല്‍ ഇറാഖീ എന്നവര്‍ പറയുന്നു. "എന്‍റെ പിതാവ് മദീനയില്‍ മസ്ജിദുന്നബവിയുടെ ചുമതല ഏറ്റെടുത്തപ്പോള്‍ മസ്ജിദുന്നബവിയിലെ പഴയകാല ചര്യപ്രകാരം ഇശാ കഴിഞ്ഞ് തറാവീഹ് ഇരുപത് നിസ്ക്കരിക്കുകയും രാത്രിയുടെ അന്ത്യയാമത്തില്‍ മദീന ക്കാര്‍ അധികരിപ്പിച്ച 16 നിസ്ക്കരിക്കുകയുമുണ്ടായി. ഇത് പി ന്നീട് നിലനിന്നു പോരുകയാണുണ്ടായത്."
ഈ വസ്തുത ഖസ്സല്ലാനി 3/427, തുഹ്ഫ 2/241 തുടങ്ങിയ കിതാബുകളില്‍ നിന്ന് മനസ്സിലാക്കാം. ഇതില്‍ നിന്നും മദീനത്തുല്‍ മുനവ്വറയില്‍ ഉമര്‍ (റ)ന്‍റെ കാലം മുതല്‍ക്ക് നട ന്നു വന്നത് 20 റക്അത്ത് തറാവീഹാണെന്നും ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ പൊ തുജനം തങ്ങള്‍ക്ക് മക്കക്കാരോടൊപ്പമെത്താനായി 16 റക്അത്ത് കൂടി നിസ്ക്കരിച്ചതാണെന്നും വ്യക്തമായി. അപ്പോ ള്‍ തറാവീഹ് അവിടെയും ഇരുപത് തന്നെ. ഇക്കാര്യം ഉലമാക്കള്‍ സ്പഷ്ടമായി എഴുതിയിട്ടുണ്ട്. മാലികീ മദ്ഹബു പ്രകാരം വിത്റും ഇരട്ടിപ്പിച്ചതും ഒഴിച്ച് തറാവീഹ് 20 റക്അത്ത് തന്നെയാണ്. (അല്‍മദാഹിബു ല്‍ അര്‍ബഅ) ചുരുക്കത്തില്‍ തറാവീഹ് നിസ്ക്കാരം 20 റക്അത്ത് തന്നെയാണ്. 
പതിനൊന്ന്?
ഇത് പറയുമ്പോള്‍ ആയിശ(റ)യുടെ ഒരു ഹദീസ് ബു ഖാരി ഉദ്ധരിച്ചത് ഉയര്‍ന്നു വരും. നബി(സ) റമളാനിലും അ ല്ലാത്തപ്പോഴും പതിനൊന്നിനേക്കാള്‍ കൂട്ടിയിട്ടില്ല. ഒന്നാമതായി, ഈ ഹദീസ് ഉദ്ധരിച്ചവരും ഗ്രന്ഥത്തില്‍ ചേര്‍ത്തവരും വ്യാഖ്യാന വിശദീകരണങ്ങള്‍ എഴുതിയവരുമായ കര്‍മ്മ ശാ സ്ത്രപണ്ഡിതന്മാരെല്ലാം തന്നെ തറാവീഹ് ഇരുപതാണെന്ന് പറഞ്ഞവരാണല്ലോ! അഥവാ നമ്മുടെ ഉലമാക്കളെല്ലാം ഈ ഹദീസ് കണ്ടതിന് ശേഷവും നൂറ്റാണ്ടുകളായി തറാവീഹ് ഇ രുപതാണെന്ന് പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. അ പ്പോള്‍ ഈ ഹദീസ് തറാവീഹ് ഇരുപതാണെന്നതിന് എതിരല്ല എന്ന് മനസ്സിലായി.
രണ്ടാമതായി, ഈ 11 ന്‍റെ ഹദീസ് വിത്റിനെ കുറിച്ചാണെ ന്ന് ഉലമാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. നബി (സ) റമളാനിലും അല്ലാത്തപ്പോ ഴും പതിനൊന്നിനേക്കാള്‍ കൂട്ടിയിട്ടില്ല എന്ന ഹദീസ് വിത്റിനെകുറിച്ചാണ്. (ഖസ്തല്ലാനി 3/426, തുഹ്ഫ 3/225) അങ്ങനെ വരുമ്പോള്‍ ആയിശ (റ)യുടെ ഹദീസ് നമ്മുടെ നിലപാടിനെതിരല്ല.
ഈ ഹദീസ് ഇമാം ബുഖാരി (റ) തന്‍റെ കിതാബില്‍ വിത്റിന്‍റെയും തഹജുദിന്‍റെയും ഖിയാമുല്ലൈലിന്‍റെയും അദ്ധ്യായങ്ങളില്‍ ഉദ്ധരിച്ചിരിക്കുന്നു. അ തുകൊണ്ട് ഇവയൊന്നും വേറെ വേറെ നിസ്ക്കാരമല്ല. എല്ലാം ഒ ന്നാണ് എന്നൊരു തട്ടും നടക്കുന്നുണ്ട്.
ഇത് വാസ്തവ വിരുദ്ധമാണ്. നേരത്തെ പറഞ്ഞ പോലെ ഈ ഹദീസും അദ്ധ്യായങ്ങളും പണ്ട് കാലം മുതല്‍ക്ക് കണ്ടു വരുന്ന മഹാപണ്ഡിതന്മാരെ ല്ലാം ഫിഖ്ഹിന്‍റെ കിതാബില്‍ തഹജ്ജുദ് തറാവീഹ്, വിത്ര്‍ എന്നിവയെ വേറെ വേറെ നിസ ്ക്കാരങ്ങളായി എണ്ണുകയും അവയുടെ റക്അത്തിന്‍റെ എ ണ്ണവും സ്വഭാവങ്ങളും വിശദീകരിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കൊന്നും തിരിയാ ത്ത മഹാ സംഭവമാണ് ഇക്കൂട്ടര്‍ക്ക് പറയാനുള്ളത്.
അതുകൊണ്ട് പുണ്യ റമളാനില്‍ അതിശ്രേഷ്ടമായ   ത റാവീഹ് നിസ്ക്കാരം ഒരു റക്അത്ത് പോലും ഒഴിവാക്കാതെ പൂര്‍ത്തിയാക്കണം. നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇരിക്കാമ ല്ലോ! അല്ലാഹു ഉതവി നല്‍കട്ടെ, ആമീന്‍.
നോമ്പുകാരോ നമ്മള്‍?
അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി


Ramadan kareem of invitations design Premium Vector
പരിശുദ്ധ റമളാന്‍ സമാഗതമായി. റമളാന്‍ ആദ്യമായിട്ടല്ല നമ്മിലേക്ക് വരുന്നത്. പലപ്രാവശ്യം വരികയും പിരിയുകയും ചെയ്തു.ഓരോ റമളാനും നമ്മെ ശുദ്ധീകരിക്കുകയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യേണ്ടതാണ്. തഖ്വയെന്ന തീര്‍ത്ഥ ജലത്തില്‍ മുക്കിയെടുത്ത് പരമപരിശുദ്ധരാക്കി മാറ്റിയെടുക്കാനാണ് വിശുദ്ധ റമളാന്‍ വരുന്നത്. നമ്മുടെ ശരീരത്തിന്‍റെ ഇച്ഛകളെ വിശപ്പിന്‍റെ അഗ്നി കൊണ്ട് സ്ഫുടം ചെയ്ത് തിളക്കമുള്ളതാക്കാനും ഹൃദയ രോഗങ്ങളെ ഖുര്‍ആനിന്‍റെ നീരുറവയില്‍ മുക്കി പരിശുദ്ധമാക്കാനും പാപക്കറകളെ തൗബയുടെ കണ്ണീര് കൊണ്ട് കഴുകി ശുദ്ധമാക്കാനും സല്‍കര്‍മ്മങ്ങള്‍ കൊണ്ട് ശരീരത്തെ നന്മډപൂക്കുന്ന പൂഞ്ചോലയാക്കി മാറ്റാനും ലക്ഷ്യം വച്ച് കൊണ്ടാണ് റമളാനിനെ അല്ലാഹു നമുക്ക് നല്‍കിയത്. പക്ഷേ പലപ്രാവശ്യം റമളാന്‍ നമ്മിലൂടെ കടന്ന് പോയിട്ടും നമുക്ക് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് വളരെ കാലികമാണ്. റമളാനിന്‍റെ ആദ്യം മുതലേ ഈ ചിന്ത നമ്മെ അലട്ടിയാലാണ് റമളാന്‍ അവസാനിക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ നേടിയവരായി മാറുകയുള്ളൂ.
റമളാനിന്‍റെ ലക്ഷ്യത്തിലേക്ക് നമുക്ക് എത്താന്‍ പ്രഥമമായി വേണ്ടത് നോമ്പനുഷ്ഠിക്കലാണ്. നാം നമ്മുടെ ഹൃദയത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, കഴിഞ്ഞ് പോയ റമളാനുകളില്‍ നാം നോമ്പനുഷ്ഠിച്ചിരുന്നോ എന്ന്. നോമ്പനുഷ്ഠിച്ചില്ലെങ്കില്‍ റമളാന്‍ ലഭിക്കുകയില്ലായെന്ന് പ്രത്യേകം ഉണര്‍ത്തേണ്ടതില്ലല്ലോ? റമളാനുമായി ബന്ധപ്പെട്ട നിര്‍ബന്ധബാധ്യത നോമ്പ് മാത്രമാണ്.പെരുന്നാളാകുമ്പോഴാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഒന്നുകൂടി ചോദിക്കുക, നാം നോമ്പനുഷ്ഠിച്ചിരുന്നോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ തീര്‍ച്ചയായും റമളാന്‍ കൊണ്ടുള്ള ലക്ഷ്യം നാം നേടിയിട്ടുണ്ടാകും. ലക്ഷ്യങ്ങള്‍ നാം നേടിയിട്ടില്ലെങ്കില്‍ അഥവാ റമളാനിന് ശേഷം അല്‍പ്പമെങ്കിലും തഖ്വ നമുക്ക് അധികരിച്ചിട്ടില്ലെങ്കില്‍ നാം നോമ്പനുഷ്ഠിച്ചിട്ടില്ലായിരുന്നുവെന്നാണ് വിലയിരുത്തപ്പെടേണ്ടത്.
തീര്‍ച്ചയായും നാം നോമ്പനുഷിഠിച്ചിട്ടുണ്ട്.എന്ന് നാം നമ്മോട് തന്നെ പറയുന്നു.എങ്കില്‍ പിന്നെ ഒറ്റ ഉത്തരമേയുള്ളൂ. നാം ശരിയായ വിധത്തില്‍ നോമ്പനുഷ്ഠിച്ചിട്ടുണ്ടാവുകയില്ല. ഏതെങ്കിലും പാകപിഴവുകള്‍ വന്നിട്ടുണ്ടാകും..അത് എന്താണ് എന്ന് പരിശോധിച്ച് ശരിയായ ചൈതന്യത്തോടെ നോമ്പനുഷ്ഠിക്കാന്‍ നമുക്കാകണം. നോമ്പ് പലവിധമുണ്ട്. അതില്‍ ഓരോന്നും പ്രത്യേകം പ്രത്യേകം മനസ്സിലാക്കിയാല്‍ മാത്രമേ ശരിയായ നോമ്പായിരുന്നോ നമ്മുടേത് എന്ന് പരിശോധിച്ചറിയാനാവൂ.
നോമ്പ് മൂന്ന് വിധമുണ്ട് എന്നാണ് ഇമാം ഗസ്സാലി (റ) പറയുന്നത്. ഹൃദയത്തിന്‍റെ നോമ്പാണതിലൊന്ന്. അതാണ് ഏറ്റവും സമ്പൂര്‍ണ്ണമായ നോമ്പ്.സൗഭാഗ്യവാന്മാര്‍ക്ക് മാത്രം അനുഷ്ഠിക്കാന്‍ കഴിയുന്ന നോമ്പാണത്.ഹൃദയത്തില്‍ നോമ്പുണ്ടായവന് ബാക്കിയെല്ലാ നോമ്പുമുണ്ടാകും. അല്ലാഹുവില്‍ ഹൃദയം ലയിക്കുന്ന അല്ലാഹു അല്ലാത്തതിനെയെല്ലാം വെടിയുന്ന ചിന്തകള്‍ കൊണ്ട് പോലും നോമ്പ് മുറിക്കാത്ത പരിശുദ്ധമായ നോമ്പാണത്.തഖ്വക്ക് എതിരായത് ഒന്നും ചിന്തിക്കാതെ ഹൃദയം പരിപൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഈ നോമ്പ് ഏതായാലും നമുക്കില്ല. വിശുദ്ധ റമളാനിലെ പകലില്‍ പലതും നാം ചിന്തിക്കുന്നു. ദുന്‍യാവിന്‍റെ പലമോഹങ്ങളും കളിക്കുന്ന ഒരു മൈതാനമാണ് നമ്മുടെ ഹൃദയം. പലപ്പോഴും ഭക്ഷണ പാനീയങ്ങളെ കുറിച്ച് മാത്രമല്ല ,നിഷിദ്ധമായ മൈഥുന വിചാരങ്ങളും കാമ, ക്രോധ ഭോഗ ചിന്തകളും നമ്മുടെ മനസ്സില്‍ വന്ന് പോകാറുണ്ട്.സമ്പൂര്‍ണ്ണമായി മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുവാന്‍ നമുക്കാകുന്നില്ലെങ്കില്‍ നമുക്ക് ഖല്‍ബിന്‍റെ നോമ്പില്ല എന്ന് തന്നെ പറയാം. അഥവാ ഇതുവരെ സൗമുല്‍ ഖല്‍ബ് എന്ന ഉദാത്തമായ നോമ്പ് നാം അനുഷ്ഠിച്ചിട്ടേയില്ല.
രണ്ടാമത്തെ നോമ്പ് അവയവങ്ങളുടെ നോമ്പാണ്.അതും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം നിര്‍വഹിക്കാനാവുന്ന നോമ്പാണ്. അഥവാ അവയവങ്ങളില്‍ തഖ്വ പൂത്തുലയുന്ന മനോഹരമായ നോമ്പ്.മുഴുവന്‍ അവയവങ്ങളും അല്ലാഹുവിന് ഇഷ്ടമില്ലാത്ത മുഴുവന്‍ കാര്യങ്ങളും വെടിഞ്ഞ് സൂക്ഷ്മതയോടെ നിലകൊള്ളുന്ന നോമ്പാണിത്. അപ്പോള്‍ കണ്ണ്, അനാവശ്യങ്ങളില്‍ നിന്നും അശ്ലിലതകളില്‍ നിന്നും പിന്‍വലിഞ്ഞ് നോമ്പനുഷ്ഠിക്കുന്നു. നാവ് , നുണയോ പരദൂഷണമോ ഏഷണിയോ പരിഹാസമോ അപവാദമോ പറയാതെ നോമ്പനുഷ്ഠിക്കുന്നു.
ഒന്നുകില്‍ മിണ്ടാതിരിക്കുകയോ അല്ലെങ്കില്‍ ദിക്ര്‍ ദുആകളില്‍ വൃാപൃതരാവുകയോ ചെയ്യുക. നബി (സ്വ) പറയുന്നു: ആരെങ്കിലും അനാവശ്യ സംസാരവും പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നില്ലായെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി) ശരീരത്തിലെ എല്ലാ അവയവങ്ങളും ഇങ്ങനെ ഇംസാക്ക് പാലിക്കുന്ന നോമ്പ് നമുക്കുണ്ടോ എന്ന് നാം ആലോചിക്കണം.റമളാനിലും ഹറാമായ കാഴ്ചകള്‍ നാം കാണുന്നുണ്ടെങ്കില്‍ അത് എത്രമാത്രം നമ്മുടെ നോമ്പിനെ നശിപ്പിക്കും എന്ന് നാം ഗൗരവമായി ചിന്തിക്കണം. 
മഹാനായ ഉസ്മാന്‍ (റ) പ്രസംഗിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ കടന്ന് വന്നു. ഉടനെ ഉസ്മാന്‍ (റ) പറഞ്ഞു: കണ്ണുകളില്‍ വ്യഭിചാരത്തിന്‍റെ അടയാളവുമായിട്ടാണ് ചിലര്‍ കടന്ന് വരുന്നത്. അയാള്‍ അത്ഭുതപ്പെട്ട് പോയി. കാരണം അയാള്‍ വരുന്ന വഴിയില്‍ സുന്ദരിയായ ഒരു പെണ്ണിനെ നോക്കിയിരുന്നു. അവളെ കുറിച്ച് ആലോചിച്ച് കൊണ്ടാണ് ഉസ്മാന്‍ (റ) വിന്‍റെ സദസ്സില്‍ എത്തിയത്. ഉസ്മാന്‍ (റ)  ഇക്കാര്യം എങ്ങനെയറിഞ്ഞു എന്നറിയാതെ കുഴങ്ങിയ അയാള്‍ ചോദിച്ചു: റസൂലുള്ളാഹിയുടെ മരണശേഷവും വഹ്യ് ഇറങ്ങുന്നുണ്ടോ? ഉടനെ ഉസ്മാന്‍ (റ) പറഞ്ഞു:ഇല്ല, ഇത് സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന മുഖ ലക്ഷണമാണ്.
അഥവാ അല്ലാഹു സത്യവിശ്വാസികള്‍ക്ക് ചിലരുടെ മുഖത്ത് നിന്ന് അവരുടെ പ്രവര്‍ത്തനങ്ങളെ വായിച്ചറിയാനുള്ള കഴിവ് നല്‍കും. അന്യസ്ത്രീയെ നോക്കുന്നത് കണ്ണിന്‍റെ വ്യഭിചാരമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. അയാളുടെ കണ്ണുകളില്‍ അത് കണ്ടെത്താന്‍ ഉസ്മാന്‍ (റ) വിന് കഴിഞ്ഞു.നാം ഇനി ആലോചിക്കുക, പരിശുദ്ധ റമളാനില്‍ നോമ്പനുഷ്ഠിക്കുന്ന നമ്മുടെ മുഖത്ത് എത്ര വ്യഭിചാര മുദ്രകള്‍ ഉണ്ടാകും. കൈകാലുകളിലും കാതിലും ഹറാമിന്‍റെ എത്ര അടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ടാകും. നമ്മുടെ അവയവങ്ങള്‍ക്ക് നോമ്പുണ്ടോ? ഇല്ല, ഒരിക്കലും നാം ആ നോമ്പ് അനുഷ്ഠിച്ചിട്ടില്ല.
ഇനി ബാക്കിയുള്ളത് വയറിന്‍റെ നോമ്പാണ്. എല്ലാവര്‍ക്കും ഉണ്ടാകുന്ന സാധാരണ ജനങ്ങളുടെ നോമ്പാണിത്. നോമ്പുകളിലെ ഏറ്റവും താഴെ നിലാവരത്തിലുള്ള നോമ്പ്. അഥവാ പ്രഭാതം മുതല്‍ പ്രദോഷംം വരെ അന്നപാനിയങ്ങള്‍ ഉപേക്ഷിച്ച് കൊണ്ട് വയറിനെ നിയന്ത്രിക്കുന്ന നോമ്പ്.അതെങ്കിലും നമുക്കുണ്ടോ? ഉണ്ട് എന്ന ഉത്തരമാണ് നമ്മില്‍ നിന്ന് വരുന്നത്. ശരിയാണ് നാം പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരാനിഹാര മൈഥുനാദി കര്‍മ്മങ്ങളൊക്കെ ഉപേക്ഷിക്കുന്നു. അത് കൊണ്ട് സാങ്കേതികമായി നാം വയറിന്‍റെ നോമ്പനുഷ്ഠിക്കുന്നുണ്ട്. പക്ഷേ വയറിന്‍റെ നോമ്പു കൊണ്ട് ലക്ഷ്യമാക്കിയ വിശപ്പ് നമുക്കുണ്ടാകുന്നുണ്ടോ എന്ന് നാം ചിന്തിക്കണം.അന്നപാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ നമ്മോട് കല്‍പ്പിക്കപ്പെട്ടത് വിശപ്പിന്‍റെ രുചിയറിയുന്നതിന് വേണ്ടിയാണ്.വിശപ്പ് വലിയൊരു ഇബാദത്താണ്. നബി (സ്വ) പറയുന്നു: അല്ലാഹുവിന്‍റെയടുക്കല്‍ നിങ്ങളില്‍ നിന്ന് ഏറ്റവും സ്ഥാനമുള്ളവര്‍ നിങ്ങളില്‍ നിന്നും ഏറ്റവും വിശപ്പ് അനുഭവിച്ചവരാണ്. നിങ്ങളില്‍ നിന്ന് ഏറ്റവും വിരോധമുള്ളവര്‍ അമിതമായി ഉറങ്ങുന്നവരും അമിതമായി ഭക്ഷണവും പാനീയവും കഴിക്കുന്നവരുമാണ്.
ദുന്‍യാവില്‍ അല്ലാഹുവിന് വേണ്ടി വിശക്കുന്നവര്‍ക്ക് പരലോകത്ത് വലിയ സൗഭാഗ്യങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. നബി (സ്വ) പറയുന്നു: അല്ലാഹു തആലാ അവന്‍റെ മേല്‍ സ്വയം നിശ്ചയിച്ചിരിക്കുന്ന ഒരു കാര്യമുണ്ട്. ആരെങ്കിലും ശക്തമായ ചൂടുള്ള ദിവസം അല്ലാഹുവിന് വേണ്ടി ദാഹിച്ചാല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവന് ദാഹ ജലം നല്‍കുന്നതാണ്. വിശപ്പ് ഇബ്ലീസിനെതിരെയുള്ള ശക്തമായ ഒരു ആയുധം കൂടിയാണ്. ഭക്ഷണ പാനീയങ്ങള്‍ ഇച്ഛകളെ ഉണര്‍ത്തുകയും അതിലൂടെ ഇബ്ലീസ് നമ്മിലേക്ക് പ്രവേശിക്കുകയും ചെയ്യും.വിശന്ന് ദാഹിച്ചിരിക്കുന്നവന് ഇച്ഛകള്‍ കുറയും.അതിനാല്‍ ഇബ്ലീസിന് അവനെ സ്വാധീനിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് നബി (സ്വ) പറഞ്ഞത്, നിങ്ങളുടെ രക്തം സഞ്ചരിക്കുന്ന വഴികളിലൂടെയൊക്കെ ഇബ്ലീസ് പ്രവേശിക്കും. നിങ്ങള്‍ വിശപ്പ് കൊണ്ട് അവന്‍റെ സഞ്ചാരപാതയെ ഇടുക്കമുള്ളതാക്കുക.
വിശപ്പ് കൊണ്ട് ആരോഗ്യപരമായ നേട്ടങ്ങളും ലഭിക്കും.ശരീരത്തിലെ ദുര്‍മേദസുകള്‍ ഉരുകി തീരുകയും അതോടെ ശരീരത്തിലെ ഷുഗറും കൊളസ്ട്രോളും നിയന്ത്രണവിധേയമാവുകയും ചെയ്യും. നോമ്പനുഷ്ഠിക്കുന്നത് വിശക്കാന്‍ വേണ്ടി കൂടിയാണ്. പക്ഷേ റമളാനിലെ പകലുകളില്‍ നാം വിശക്കാറുണ്ടോയെന്ന് ചിന്തിക്കുക.പകലില്‍ ഉപേക്ഷിക്കുന്ന ഭക്ഷണത്തിന് പകരം രാത്രിയില്‍ തിന്ന് തീര്‍ക്കുന്ന രീതിയിലാണ് നമ്മില്‍ പലരുടെയും ഭക്ഷണരീതി. നോമ്പ് മുറിക്കല്‍, നോമ്പ് തുറക്കല്‍, മുന്നേത്താഴംഎടേത്താഴം തുടങ്ങിയ പേരുകള്‍ ഇട്ട് രാത്രി മുഴുവന്‍ തീറ്റയുടെ ഉത്സവമാക്കുന്നു.വിഭിന്ന തരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭമായി റമളാന്‍ മാറുന്നു. വിവിധ തരത്തിലുള്ള ജ്യൂസുകളും കുടിച്ച് എടുത്താല്‍ പൊങ്ങാത്ത വയറും താങ്ങി പിടിച്ചാണ് റമളാനിലെ ഓരോ പകലും നാം ആരംഭിക്കുന്നത്. നോമ്പ് കൊണ്ട് ആരോഗ്യം നേടുന്നതിന് പകരം രോഗിയായി തീരുന്ന ദുരവസ്ഥയാണിന്ന് നിലനില്‍ക്കുന്നത്.
നബി (സ്വ) അങ്ങനെയുള്ളവരെ പറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നബി (സ്വ) പറയുന്നു: എന്‍റെ മതത്തില്‍ ശേഷം കുറേയാളുകള്‍ ഉണ്ടാകും. അവര്‍ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കുകയും വൈവിധ്യമായ പാനീയങ്ങള്‍ കുടിക്കുകയും ചെയ്യും. അവര്‍ എന്‍റെ ഉമ്മത്തില്‍ നിന്നും ഏറ്റവും മോശമായവരാണ്. വിശപ്പ് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുന്നതിന് പകരം അമിതമായ ഭക്ഷണവും ഉറക്കവുമായി അല്ലാഹുവില്‍ നിന്നകലാന്‍ റമളാന്‍ മാസം ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ നാം എത്ര ഭാഗ്യഹീനരാണ് എന്ന് ചിന്തിക്കേണ്ടതാണ്.
റമളാനില്‍ പാലിക്കേണ്ട ഭക്ഷണത്തിന്‍റെ അളവ് പാലിച്ചാല്‍ ഈ ദുരവസ്ഥയുണ്ടാകില്ല.പകലില്‍ ഉപേക്ഷിച്ചത് വീണ്ടെടുക്കാനല്ല രാത്രിയിലെ ഭക്ഷണം നിയമമാക്കിയത്. മറിച്ച് പകലില്‍ ഉപേക്ഷിച്ചത് ഉപേക്ഷിക്കപ്പെട്ടതായി തന്നെ കണക്കാക്കണം. നോമ്പ് ഇല്ലാത്ത പകല്‍ ഭക്ഷണം കഴിച്ച ദിവസത്തില്‍ രാത്രി എത്ര ഭക്ഷണമാണോ നാം കഴിക്കാറുള്ളത്, ആ അളവ് മാത്രമേ നോമ്പ് കാലത്തെ രാത്രിയിലെ മുഴുവന്‍ ഭക്ഷത്തിനുമുണ്ടാകാന്‍ പാടുള്ളൂ. ആ നിലയിലാണ് രാത്രിയിലെ ഭക്ഷണം നാം ക്രമീകരിക്കേണ്ടത് എന്ന് അനുഭവജ്ഞാനികള്‍ പഠിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ അല്ലാഹുവിന്‍റെ ദാസന്മാരില്‍ നിന്നും ഉത്കൃഷ്ടരില്‍ ഉത്കൃഷ്ടരായവര്‍ക്ക് സാധിക്കുന്ന നോമ്പായ ഹൃദയ നോമ്പും ഉത്കൃഷ്ടരായവര്‍ അനുഷ്ഠിക്കുന്ന അവയവങ്ങളുടെ നോമ്പും നമുക്കില്ല. ഉണ്ടാകാന്‍ സാധ്യതയുള്ള ഉദര നോമ്പും നമുക്കില്ല. ഈയവസ്ഥ നമുക്കുണ്ടായാല്‍ നാം ഇത് വരെ നോമ്പനുഷ്ഠിച്ചിട്ടില്ലായെന്ന് മനസ്സിലാക്കുക. പിന്നെ എങ്ങനെയാണ് നോമ്പ് കൊണ്ടും റമളാന്‍ കൊണ്ടും നേടേണ്ട ചൈതന്യം നമുക്ക് ലഭ്യമാകുക.റമളാന്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാസമാണ്. റമളാനില്‍ നാം അല്ലാഹുവില്‍ നിന്ന് അകന്നവരാകരുത്.റമളാന്‍ പടിവാതില്‍ക്കല്‍ എത്തിയ ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഒരു ഉറച്ച പ്രതിജ്ഞയെടുക്കാം, ഈ വര്‍ഷം അല്ലാഹുവിന് വേണ്ടി നാം നോമ്പനുഷ്ഠിക്കും.വിശപ്പുള്ള, അവയവങ്ങളെയും ഹൃദയത്തെയും നിയന്ത്രിക്കുന്ന നോമ്പ്. അതിലൂടെ അല്ലാഹുവിലേക്ക് ഒരു ചുവട് കൂടി നമുക്ക് അടുക്കാം. 

മെയ് ദിനം: 
ഇസ്ലാംപക്ഷ വായന

കടുവയില്‍ എ.എം. ഇര്‍ഷാദ് ബാഖവി

Related image

1886ല്‍ അമേരിക്കയില്‍ ചിക്കാഗോയിലെ ഹൈമാര്‍ക്കറ്റില്‍ ഐതിഹാസിക തൊഴിലാളി സമരം അരങ്ങേറി. തൊഴില്‍ ചൂ ഷണത്തിനെതിരെയുള്ള പോ രാട്ട സമരത്തില്‍ നാല് തൊഴിലാളികള്‍ കുത്തക മുതലാളിമാരുടെ തോക്കിനിരയായി രക്തസാക്ഷിത്വം വരിച്ചു. തുടര്‍ന്ന് നടന്ന സമരപോരാട്ട വീഥിയില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ ചേതനയറ്റു വീണു. ഇരുപത് മണിക്കൂര്‍ അടിമകളെപ്പോലെ പണിയെടുപ്പിച്ചുവരുന്ന അക്കാലത്ത് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം. എട്ട് മണിക്കൂര്‍ വിനോദം എ ന്ന മുദ്രാവാക്യം ഉയര്‍ത്തി തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മ നുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പോര്‍ക്കളത്തില്‍ ഒരു മിച്ചു. ഈ സമരത്തിന്‍റേയും അ തില്‍ രക്തസാക്ഷികളായവരുടെയും സ്മരണാര്‍ത്ഥമാണ് മേ യ് 1 സാര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിച്ച് വരുന്നത്.
തൊഴിലെടുത്തുള്ള ഒരു ജീവിതം അന്തസ്സും അഭിമാനവുമാണ് ഓരോ തൊഴിലാളിക്കും. അതുകൊണ്ട് തന്നെ തൊഴിലെടുക്കുന്നവന്‍റെ അവകാശം കവരാനും അവനെ ചൂ ഷണം ചെയ്യാനും പുതിയ തത്വങ്ങളുമായി വരുന്നവര്‍ക്കെതിരെ നെഞ്ചുറപ്പോടെ പോരാടാന്‍ തയ്യാറായ തൊഴിലാളികളുടെ ദിനമായി ഈ ദിനം മാറി. പു തിയ ഘട്ടത്തിലും ചിക്കാഗോയി ല്‍ നടന്ന സമരപോരാട്ടത്തിന്‍റെ പ്രസക്തി അടിമകളാക്കപ്പെട്ട തൊഴിലിടങ്ങളില്‍ പണിയെടുത്തിരുന്നവര്‍ വിലങ്ങുകള്‍ പൊട്ടിച്ച് മുഷ്ടി ചുരുട്ടി ആവേശ്വോജ്ജ്വല സമര രീതികള്‍ക്ക് തീകൊളുത്തി. ചിക്കാഗോ തെമു വീഥികളില്‍ പ്രകമ്പനം കൊണ്ട മുദ്രാവാക്യം ലോക ത്തെയാകെ സ്വാധീനിച്ചു.
അവകാശ ബോധത്തിന്‍റെ ഊര്‍ജ്ജം തൊഴിലാളികളുടെ ഇരമ്പലായി. അമേരിക്കന്‍ സാ മ്രാജ്യത്വത്തെ പോലും ആ വി പ്ലവ മുദ്രാവാക്യം വിറപ്പിച്ചു. എന്നാല്‍ ഇന്നും തന്‍റെ വിയ ര്‍പ്പിന്‍റെ കൂലിക്കായി സമര മുഖത്താണ് തൊഴിലാളി കുത്തക മുതലാളിമാരുടെ ചട്ടുകങ്ങളായി ഭരണകൂടം നില കൊള്ളുകയും ചെയ്യുന്നു. തൊ ഴിലാളി ദിനമെന്നാല്‍ അധ്വാനത്തിന്‍റെ മഹത്വം ഓര്‍മ്മിക്കല്‍ മാത്രമാണെന്ന് ലഘൂകരിച്ച് കൊണ്ടാണ് രാജ്യത്തിന്‍റെ പ്ര ധാന മന്ത്രിപോലും പൗരനെ അഭിസംബോധന ചെയ്തത്. നിസാര കാര്യങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങളെ നിഷേ ധിക്കുന്നു. അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിലയിടിവ് ഉണ്ടാക്കുന്ന തരത്തില്‍ ഇറക്കുമതിയുടെ നയങ്ങള്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. അതേ സമയം മറുഭാഗത്ത് നഷ്ടത്തിന്‍റെ കണക്കുകള്‍ നിരത്തി കോര്‍പ്പറേറ്റുക ള്‍ക്ക് മുന്നില്‍ ഈ രാജ്യത്തെ തീറെഴുതുകയും ചെയ്തിരിക്കുന്നു. ഈ സര്‍ക്കാര്‍ ഭരണമാരംഭിച്ച ശേഷം എത്ര കര്‍ഷക സമരങ്ങള്‍ക്കും കര്‍ഷക ആത്മഹത്യകള്‍ക്കും വേദനയോടെ ഈ രാജ്യം സാക്ഷിനിന്നിരിക്കുന്നു.
തൊഴില്‍ സമയങ്ങളും നയങ്ങളും നിയമങ്ങള്‍ പോലും അധ്വാനിക്കുന്ന തൊഴിലാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭരണ കൂടം സൃഷ്ടിച്ചു നടപ്പാക്കികൊണ്ടിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ തൊഴിലാളിയെ മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള സമര ജ്വാലയിലേക്ക് കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. അത് പ്രതിരോധാഗ്നിയില്‍ മാറ്റത്തിന്‍റെ മുദ്രാവാക്യങ്ങള്‍ കൊടുങ്കാറ്റായി പ്രതിഫലിപ്പിക്കുകയും ചെയ്യും.
സര്‍വ്വ രാജ്യതൊഴിലാളികളെ സംഘടിക്കുവീന്‍.... സംഘടിച്ച് സംഘടിച്ച് ശക്തരാകുവീന്‍. ഈ മുദ്രാവാക്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം ചില്ലറയല്ല. മുതലാളികളുടെ കോട്ടക്കൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞു. പുതിയ അധികാരകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. എന്നാല്‍ പോലും അത്യന്താധുനിക യുഗത്തിന്‍റെ ചരിത്രം ദയനീയമാണ്. ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ തൊ ഴില്‍ രഹിതരാകുന്നവരുടെ എണ്ണം അഞ്ച് കോടി കവിയുകയാണ് എന്നാണ് അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ മുന്നറിയിപ്പ്. ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ഇരുന്നൂറ്റി ഒന്ന് ദശലക്ഷം പേരാണ്  തൊഴില്‍ രഹിതരായി കഴിയുന്നത്.
തനിക്കിണങ്ങിയ ഒരു ജോലിയും അതിനനുസരിച്ച വേതനവും ജീവിതത്തില്‍ ആഗ്രഹിക്കാത്തവര്‍ സക്കാത്തിനര്‍ഹരായ സാധുവോ ദരിദ്രനോ ആയി മുദ്രകുത്തപ്പെടുന്നു. തൊഴില്‍ സംബന്ധമായ ഇസ്ലാമിന്‍റെ കാഴ്ചപാട് പ്രോജ്ജ്വലമാണ്. ലോകത്തേയ്ക്ക് ഓരോ പ്രവാചകന്മാരെ അയച്ചപ്പോള്‍ തന്നെ വ്യത്യസ്തമായ തൊഴിലുകള്‍ നാഥന്‍ അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും അവരിലൂടെ തങ്ങളുടെ ഉമ്മത്തിന് പഠിപ്പിച്ച് കൊടുക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തിരുന്നു. ആയിരത്തോളം തൊഴിലുകള്‍ പഠിപ്പിച്ച് നല്‍കിയ ശേഷമാണ് ആദം (അ) ഭൂമിയുടെ ഖലീഫയായി വിനിയോഗിതരാകുന്നത്. തുണി തുന്നുന്ന ജോലിയിലാണ് ഇദിരീസ് നബിക്ക് കഴിവ് നല്‍കപ്പെട്ടത്. ഒപ്പം യുദ്ധോപകരണങ്ങള്‍ നിര്‍മ്മിച്ച് യുദ്ധം ചെയ്തതും അദ്ദേഹമായിരുന്നു. എന്നാല്‍ നൂഹ് നബി (അ) തടിപ്പണിയില്‍ ഉന്നതമായ കഴിവ് നല്‍കപ്പെട്ടിരുന്നു. സ്വാലിഹ് നബിയേയും ഹൂദ് നബിയേയും അല്ലാഹു സമര്‍ത്ഥരായ വ്യവസായികളായും ഇബ്റാഹീം നബി അയ്യൂബ് നബി എന്നിവരെ നിപുണരായ കൃഷിക്കാരായും നാഥന്‍ ഭൂമിയിലേക്ക് നിയോഗിച്ചിരുന്നു. മൂസാ(അ) ശുഐബ് (അ) ഉം മുഖ്യതൊഴിലായി ആടിനെ വളര്‍ത്തല്‍ ഏറ്റെടുത്തു. മുഹമ്മദ് നബി അടക്കമുള്ള മിക്ക പ്രവാചകന്മാരും ആടു വളര്‍ത്തല്‍ എന്ന തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ തന്നെയായിരുന്നു.
പുണ്യനബിയുടെ സ്വഹാബത്തിലെ അന്‍സാരികള്‍ അധി കം പേരും കര്‍ഷകരായിരുന്നു. മുഹാജിറുകളായ സ്വഹാബത്തില്‍ അധികം പേരും കച്ചവടക്കാരായിരുന്നു. അവര്‍ സംഘം സംഘമായി കച്ചവടയാത്രകള്‍ നടത്തിയിരുന്നതായി ചരിത്രങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ധനമുള്ളവര്‍ ആടുകളെ വളര്‍ത്തട്ടെയെന്നും അതിന് കഴിയാത്തവര്‍ കോഴിവളര്‍ത്തട്ടേയെന്നും പുണ്യനബി (സ) സ്വഹാബത്തീനോട് പറഞ്ഞിരുന്നു. ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ചെറിയ ചെറിയ ജോലികള്‍ പോലും ചെയ്ത് തന്‍റെ ഉപജീവനം കണ്ടെത്തുന്നതിന് പുണ്യ റസൂല്‍ പ്രോത്സാഹിപ്പിച്ചിരുന്നു. നബിയുടെ അടുക്കല്‍ യാചിച്ചു വന്ന ഒരാളോട് താങ്കള്‍ക്ക് സ്വ ന്തമായി എന്തെങ്കിലും വസ്തുക്കളുണ്ടൊ? തിരുദൂതര്‍ ചോദിച്ചു. ഞാന്‍ വിരിച്ച് കിടക്കുന്ന പുതപ്പും കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രവുമുണ്ടെന്നദ്ദേഹം ഉത്തരം പറഞ്ഞു. അത് കൊ ണ്ട് വരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടു.  അത് വിറ്റ് കിട്ടിയ ദിര്‍ഹം കൊണ്ട് വിശപ്പടക്കുവാനും മഴു വാങ്ങിവരുവാനും ആവശ്യപ്പെട്ടു. അത് പ്രകാരം മഴുവുമായി വന്നു. ഇത് ഉപയോഗിച്ച് വിറവ് ശേഖരിച്ച് അത് മാര്‍ക്കറ്റില്‍ വിറ്റ് ജീവിതം ധന്യമാക്കാന്‍ അവിടുന്ന് ഉപദേശിച്ചു.
ഏറ്റവും ശ്രേഷ്ടമായ സമ്പാ ദ്യം ഏതാണെന്ന സ്വഹാബത്തിന്‍റെ ചോദ്യത്തിന് തങ്ങള്‍ നല്‍കിയ മറുപടി പോലും ശ്രദ്ധേയമാണ്. ഒരു മനുഷ്യന്‍ സ്വകരങ്ങള്‍ കൊണ്ട് അധ്വാനിക്കുന്നതും എല്ലാ ഗുണകരമായ കച്ചവടങ്ങളുമാണ് ഏറ്റവും ശ്രേഷ്ടമായ സമ്പാദ്യം എന്നാണവിടുന്ന് അരുള്‍ ചെയ്തത്. സ്വപ്രയത്നത്താല്‍ ലഭിച്ച ഭക്ഷണത്തേക്കാള്‍ നന്മയായ ഒരു ഭക്ഷണവും ആരും തീരെത്തന്നെ ഭക്ഷിക്കുന്നില്ലെന്നും, രാജ്യത്തിന്‍റെ ഭരണാധികാരിയായിരിക്കെ തന്നെ ദാവൂദ് നബി(അ) സ്വന്തമായി അധ്വാനിച്ചായിരുന്നു ഭക്ഷിച്ചിരുന്നതെന്നും സഹാബത്തോട് തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ലോകത്ത് ശ്രേഷ്ടപദവിയാല്‍ ഉന്നതിയില്‍ വിരാചിക്കുന്നവര്‍ ആദരണീയ പ്രവാചകന്മാരും ശേഷം സിദ്ദീഖുകളും പിന്നെ രക്ത സാക്ഷിത്വം വരിച്ചവരുമാണെന്നിരിക്കെ, സത്യസന്ധനും വിശ്വസ്തനുമായ ഒരു കച്ചവടക്കാരനെ ഈ പറയപ്പെട്ട അനുഗ്രഹീതരുടെ ഒപ്പം യാത്രയാക്കുന്നതാണ്. പങ്ക് കച്ചവടവും കൂട്ട് കച്ചവടവുമൊക്കെ ചെയ്ത് തങ്ങളുടെ ജീവിത രീതികള്‍ മെച്ചപ്പെടുത്തുവാന്‍ പ്രേരിപ്പിച്ചിട്ടുള്ള ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ സാധിക്കും. തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഏറെ കരണീയമായ നില ഉണ്ടാക്കിയെടുത്തത് തങ്ങള്‍ (സ) യുടെ ഒറ്റ വചനമായിരുന്നു. തൊഴിലാളികള്‍ അവന്‍റെ വിയര്‍പ്പ് തുള്ളി ഉണങ്ങുന്നതിന് മുമ്പ് അവന്‍റെ വേതനം നിങ്ങള്‍ നല്‍കുക. 1886 ല്‍ നടന്ന ചിക്കാഗോ സമരത്തെക്കാള്‍ ലോകത്ത് ഏറെ പ്രസക്തിയോടെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ഈ വചനം. തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്ത അവകാശങ്ങള്‍ തേടിയെടുക്കുന്നതിന് പകരം ഇസ്ലാം അവരുടെ അവകാശങ്ങള്‍ കൃത്യമായി നല്‍കാന്‍ മുതലാളിമാരോട് ആവശ്യപ്പെടുകയായിരുന്നു.
പുണ്യനബിയുടെ ജീവിതത്തില്‍ അക്കാര്യം കൃത്യമായി കാട്ടിക്കൊടുക്കുകയും ചെയ്തു. ഒരു സാധു അബൂജഹലിനെ അന്വേഷിച്ച് കഅ്ബയുടെ ചാരത്തെത്തി. അയാളുടെ അനുയായികളില്‍ ചിലര്‍ അപ്പോള്‍ അവിടെ ഇരിക്കുകയാണ്. ആഗതര്‍ അവരോട് അബൂജഹലിനെ ചോദിച്ചു. അവര്‍ അയാളോട് ആവശ്യം ആരാഞ്ഞു. ഞാന്‍ അയാളുടെ തൊഴിലാളി ആയിരുന്നു. അയാളില്‍ നിന്ന് കുറച്ച് പണം ലഭിക്കാനുണ്ടെന്ന് വന്നയാള്‍ പറഞ്ഞു. അവര്‍ മുത്ത് നബി(സ്വ)യെ ചൂണ്ടികാട്ടി അദ്ദേഹത്തോട് പറഞ്ഞാല്‍ നിന്‍റെ പണം അയാള്‍ വാങ്ങി തരുമെന്ന് പറഞ്ഞു. അവര്‍ പരിഹസിച്ച താണെന്ന് മനസ്സിലാക്കാതെ ആ സാധു പുണ്യ നബിയെ സമീപിച്ചു. തങ്ങള്‍ അദ്ദേഹത്തേയും കൂട്ടി അബൂ ജഹലിന്‍റെ വീട്ടിലെത്തി. ആ മനുഷ്യനെ കാട്ടി ഇദ്ദേഹത്തിന് നീ പൈസ നല്‍കാനുണ്ടോ എന്ന് ചോദിച്ചു. തങ്ങളെ കണ്ട പാടെ അബൂജഹല്‍ പണംകൊടുക്കാനുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ ഉടനെ അത് നല്‍കി അദ്ധേഹത്തെ പിരിച്ച് വിടൂ. ഇത് കേള്‍ക്കേണ്ട താമസം അബൂജഹല്‍ ആ പണം നല്‍കി അയാളെ മടക്കി. ഇവിടെ സമ രം ചെയ്തു എന്ന് മാത്രമല്ല. അ വകാശം ചോദിച്ച് വാങ്ങാനുള്ള ആര്‍ജ്ജവവുമാണ് പുണ്യ ന ബി കാട്ടിയത്.
ഈ പുതിയ ലോകത്ത് അങ്ങകലെ മദീനാപള്ളിയില്‍ അന്തിയുറങ്ങുന്ന നേതാവിനെക്കൂടി മേയ് ദിന ചിന്തകളില്‍ നമുക്കോര്‍ക്കാം. അവിടത്തയുടെ ധീരോദാത്തമായ പ്രഖ്യാപനങ്ങളെ നമുക്ക് പ്രകമ്പനം കൊള്ളിക്കാം.